Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗ്രീന്‍ ടിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ ഉപയോഗിച്ചു കളയുന്ന ഗ്രീന്‍ ടീ ബാഗ്കൊണ്ടുമുണ്ട് പ്രയോജനമേറെ.ഇത് കൊണ്ട് നിങ്ങൾക്കും ഉണ്ടാക്കാം തികച്ചും പ്രകൃതിദത്തമായ ഒരു ഷാമ്പൂ.ഗ്രീന്‍ ടീ ബാഗ് എങ്ങനെയാണ് ഷാമ്പു ആക്കി മാറ്റുന്നതെന്ന് അറിയേണ്ടേ?
ഉപയോഗം കഴിഞ്ഞ ഗ്രീൻ ടീ ബാഗുകളാണ് ഇതിന് ആവശ്യം.ഈ ബാഗുകൾ 200 മില്ലി വെള്ളത്തില്‍ സൂക്ഷിക്കുക.അതിന് ശേഷം ആ വെള്ളം 25 മിനിറ്റ് ചൂടാക്കുക.ഇനി അതു പുറത്തെടുത്ത് തണുക്കാന്‍ അനുവദിക്കുക.തണുത്ത് കഴിഞ്ഞതിന് ശേഷം 200മില്ലി സോപ്പുവെള്ളവും ഒരു ടേബിള്‍സ്പൂണ്‍ ഒലിവോയിലും ചേര്‍ക്കുക.ഇനി നിങ്ങൾക്ക് സുഗന്ധം ആവശ്യമെങ്കിൽ അല്പം റോസ് വാട്ടറോ മറ്റോ ചേര്‍ക്കാവുന്നതാണ്.ഇനി ഇത് മുടിയില്‍ നന്നായി പുരട്ടിയശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.ഇത് മുടിക്ക് ആരോഗ്യവും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. ഗ്രീന്‍ ടീ ഷാമ്പു ഉപയോഗിച്ച് മുടി കഴുകുമ്പോള്‍ നിങ്ങള്‍ കണ്ടീഷണര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. കാരണം ഇതില്‍ യാതൊരു കെമിക്കലും അടങ്ങിയിട്ടില്ല.
Leave a Reply