Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:13 am

Menu

Published on April 19, 2014 at 1:03 pm

ലോകത്തിന് അത്ഭുതമായി ഒരപൂർവ ജന്മം; ഇരുപത് വര്‍ഷമായി മണ്ണ് തിന്ന് ജീവിക്കുന്ന ഒരു മനുഷ്യന്‍..!! [വീഡിയോ]

man-addicted-to-eating-bricks-mud-and-gravel

ഇരുപത് വര്‍ഷത്തിലധികമായി  മണ്ണ് തിന്ന് ജീവിക്കുന്ന ഒരു മനിഷ്യൻ.അതാണ് കർണാകടത്തിലെ ഹുനഗുണ്ടി എന്ന പ്രദേശത്ത് താമസിക്കുന്ന പക്കീരപ്പ.മണ്ണു മാത്രമല്ല, വേണ്ടി വന്നാൽ കല്ലും ഇഷ്ടികയുമെല്ലാം  കടിച്ചു തിന്നും. രുചിയേറിയ ഭക്ഷണങ്ങളെല്ലാം മാറ്റിവെച്ചിട്ടാണ് പക്കീരപ്പ മണ്ണിന്റെ രുചി തേടുന്നത്.മണ്ണ് തീറ്റ അവസാനിപ്പിക്കാൻ തനിക്ക് കഴിയില്ലെന്നും കല്ലും മണ്ണമെല്ലാം കടിച്ചു പൊടിച്ച് തിന്നിട്ടും തന്റെ പല്ലിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും പക്കീരപ്പ പറയുന്നു. എത്ര കട്ടിയുള്ള കല്ലാണെങ്കിലും കടിച്ചു പൊട്ടിച്ചു തിന്നാനാണ് ഇഷ്ട്ടം. മണ്ണ് തിന്നുന്നത് അവസാനിപ്പിക്കണമെന്ന് ഏറെക്കാലമായി അമ്മയും സുഹൃത്തുക്കളും നിർബന്ധിക്കുന്നുണ്ടെങ്കിലും ശീലം ഉപേക്ഷിക്കാൻ താൻ തയ്യാറല്ലെന്നും പക്കീരപ്പ പറയുന്നു.ഫ്രൈഡ് ചിക്കനേക്കാള്‍ തനിക്ക് ഇഷ്ടം മണ്ണാണെന്ന് പക്കീരപ്പ ചിരിച്ചുകൊണ്ട് പറയുന്നു. പക്കീരപ്പ പ്രതിദിനം ഒരു ഇഷ്ടികയും കിലോക്കണക്കിന് മണ്ണും അകത്താക്കുമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വൈദ്യശാസ്ത്രത്തില്‍ പിക്ക (ഭക്ഷണത്തിന് യോഗ്യമല്ലാത്ത വസ്തുകള്‍ക്ക് കഴിക്കാനുള്ള മനുഷ്യന്റെ പ്രവണത) എന്ന് വിളിക്കുന്ന അവസ്ഥയാണ് പക്കീരപ്പയുടേതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നുമണ്ണ് തിന്നുന്നത് കൊണ്ട് ഇതുവരെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പക്കീരപ്പ പറയുന്നു.ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് മണ്ണ് തിന്നുന്നത് രാജ്യത്തെ ജനങ്ങളെ കാണിച്ച് പ്രശസ്തി നേടാനുള്ള ഒരുക്കത്തിലാണ് ഇയാള്‍ ഇപ്പോള്‍.

Loading...

Leave a Reply

Your email address will not be published.

More News