Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോർണിയ: നായയെ കറി വച്ച് മുൻകാമുകിക്ക് വിളമ്പിയ യുവാവിനെ അറസ്റ്റ് ചെയ്തു.വടക്കൻ കാലിഫോർണിയയിലാണ് സംഭവം .സംഭവവുമായി ബന്ധപ്പെട്ട് പാലോ സീഡ്രോ സ്വദേശിയായ റയാന്‍ വാട്ടന്‍പാഗിനെ(34) പൊലീസ് അറസ്റ്റ് ചെയ്തു.റയാനും മുൻകാമുകിയും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. റയാനിൽ നിന്നുണ്ടായ ഗാർഹിക പീഢനത്തെ തുടർന്ന് ആഗസ്റ്റിൽ യുവതി ഇയാളിൽ നിന്നും അകന്നു. ഇതിന് ശേഷമാണ് യുവതിയുടെ ബെയർ എന്ന പോമറേനിയൻ നായയെ കാണാതാകുന്നത്. കഴിഞ്ഞ ആഴ്ച ഇയാൾ യുവതിയെ അനുരഞ്ജന ചർച്ചയ്ക്കായി വീട്ടിലേക്ക് വിളിക്കുകയും ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഭക്ഷണത്തിന് ശേഷം റയാൻ യുവതിക്ക് നായയുടെ രുചി എങ്ങനെയുണ്ടായിരുന്നു എന്ന് അന്വേഷിച്ചു കൊണ്ട് ഫോൺ സന്ദേശം അയച്ചു. വ്യാഴാഴ്ച യുവതിയുടെ വീടിന് മുന്നിൽ നായയുടെ രണ്ട് കാൽപ്പാദങ്ങളും റയാൻ കൊണ്ടിട്ടു. ഇതിന് ശേഷം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നായയെ കൊന്നത് താനാണെന്നും എന്നാൽ അതിനെ കറി വച്ചിട്ടില്ലെന്നുമാണ് റയാൻ പറയുന്നത്.ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഒരു എ.കെ.47 റൈഫിളും, മാഗസിനുകളും കണ്ടെടുത്തു.വെള്ളിയാഴ്ച ശാസ്ഥാ കൗണ്ടി ജയിലിലേക്ക് മാറ്റിയ ഇയാൾക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും, ഗാർഹിക പീഢനത്തിനും, അനധികൃതമായ തടഞ്ഞുവെയ്ക്കലിനും കേസെടുത്തിട്ടുണ്ട്.
–
Leave a Reply