Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 1:01 pm

Menu

Published on February 7, 2015 at 2:34 pm

മാർവൽ കോമിക്‌സിലെ വില്ലനാകാൻ യുവാവ് മൂക്ക് മുറിച്ചു…!!

man-cuts-off-nose-alters-face-to-look-like-marvel-villain-red-skull

വെനിസ്വേല: മാർവൽ കോമിക്‌സിലെ സാങ്കൽപ്പിക വില്ലൻ കഥാപാത്രം റെഡ് സ്‌കല്ലിനെ പോലെയാകാൻ യുവാവ് മൂക്ക് മുറിച്ചു.വനിസ്വേല കാരക്കാസ് സ്വദേശിയായ 37 കാരന്‍ ഹെന്റി ഡാമനാണ് കഥാപാത്രത്തോടുള്ള ആരാധന മൂത്ത് മൂക്ക് മുറിച്ചത്. മൂക്ക് മുറിച്ച് രൂപമാറ്റത്തിലൂടെ റെഡ് സ്‌കല്ലിനാകുന്നതിന് പച്ച കുത്തുന്നതിലും ശരീര ശസ്ത്രക്രിയയിലും വിദഗ്ധനായ എമിലിയോ ഗോന്‍സാലസിനെയാണ് ഇതിനായി ഹെന്റി സമീപിച്ചത്. 1947 മുതലാണ് മാർവെലിന്റെ കോമിക് പുസ്തകങ്ങളിൽ റെഡ് സ്കൾ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചെറുപ്പ കാലം മുതലേ കോമിക് പുസ്തകങ്ങളുടെ ആരാധകനായിരുന്ന ഡാമണ് വളർന്ന് വലുതായി, വിവാഹിതനായി, ഒരു കുട്ടിയുടെ അച്ഛനായിട്ടും കോമിക്കുകളോടുള്ള ഇഷ്ടം അവസാനിച്ചില്ല.  കുട്ടിക്കാലം മുതൽ ഈ പുസ്തകങ്ങൾ വായിച്ച ഡാമണ് എങ്ങനെയും ആ രൂപത്തിലെത്തണമെന്നായിരുന്നു ആഗ്രഹം.  2011ൽ പുറത്തിറങ്ങിയ ‘കാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചർ’ എന്ന ചിത്രത്തിൽ ഹ്യൂഗോ വീവിങ് അവതരിപ്പിച്ച റെഡ് സ്കള്ളിന്റെ രൂപം കണ്ടപ്പോഴാണ് തനിക്കും അങ്ങനെയാകണമെന്ന് ഡാമണിന് ആഗ്രഹം വന്നത്.ഡാമണിനെ റെഡ് സ്‌കള്ളിന്റെ രൂപത്തിലാക്കുന്നതിന് മുന്പ് , ഇയാൾക്ക് ആ മാറ്റം ഉൾക്കൊള്ളാനാവുമോ എന്ന് മനസിലാക്കാനായി ഡോക്ടർമാർ ഇയാളെ നിരവധി ശാരീരിക-മാനസിക പരീക്ഷകൾക്ക് വിധേയനാക്കിയിരുന്നു. ഇയാൾ ശാരീരികമായും മാനസികമായും യാതൊരു കുഴപ്പവുമില്ലാത്ത വ്യക്തിയാണെന്ന് ഡോക്ടർമാർ പറഞ്ഞു.ഡാമണിനെ റെഡ് സ്‌കള്ളാക്കാനായി ആദ്യം ഇയാളുടെ നെറ്റിയിലെ തൊലിയുടെ താഴെ പുതിയ തൊലി വച്ച് പിടിപ്പിക്കുകയും മുഖവും കണ്ണുകളും ചുവപ്പും കറുപ്പും നിറത്തിൽ ടാറ്റൂ ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളുടെ മൂക്ക് പകുതിക്ക് വച്ച് മുറിച്ച് മാറ്റുകയും ചെയ്തു. ശസ്ത്രക്രിയയുടെ ഓരോ ഘട്ടത്തിന്റേയും ഫോട്ടോയും ഡാമൺ എടുത്ത് വച്ചിട്ടുണ്ട്.അടുത്തതായി കവിളെല്ലുകളിലും താടിയിലും കവിളുകളിലുമെല്ലാം സിലിക്കോൺ ഇംപ്ലാന്റ് നടത്താനാണ് ഡാമണിന്റെ തീരുമാനം. അതിന് ശേഷം മുഖം മുഴുവനും ചുവപ്പ് നിറത്തിൽ ടാറ്റൂ ചെയ്യുന്നതോടെ ഇയാൾ പൂർണമായും റെഡ് സ്കള്ളിനെ പോലെയാകുമെന്ന് ഡാമണിന്റെ അടുത്ത സുഹൃത്ത് വിദേശ മാദ്ധ്യമങ്ങളോട് പറഞ്ഞു.വില്ലനാണെങ്കിലും, കാണുമ്പോൾ പേടി തോന്നുമെങ്കിലും റെഡ് സ്കൾ വളരെ നല്ലവനാണെന്നാണ് അവന്റെ കൂട്ടുകാർ പറയുന്നതെന്നും ഡാമണിന്റെ സുഹൃത്ത് വ്യക്തമാക്കി. ഇയാൾ നല്ലൊരു മകനും, ഭർത്താവും അച്ഛനുമാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അതേ സമയം ഡാമണിന്റെ ഈ രൂപത്തെക്കുറിച്ച് ഇയാളുടെ വീട്ടുകാരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News