Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:19 am

Menu

Published on December 18, 2013 at 1:45 pm

ഒരു മാസത്തോളം കാലില്‍ കൈയുമായി യുവാവ്

man-has-severed-hand-grafted-to-foot-after-accident

ബെയ്ജിങ് : അറ്റുപോയ കൈ സൂക്ഷിക്കാന്‍ എന്തുവഴി എന്നന്വേഷിച്ച ഡോക്ടര്‍മാര്‍ ഒടുവില്‍ കണ്ടെത്തിയത് വിചിത്രമായൊരു സ്ഥലമാണ് – രോഗിയുടെ കാല്‍ തന്നെ.ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം ഡോക്ടര്‍മാര്‍ അതിനെ കാലില്‍തന്നെ തുന്നിച്ചേര്‍ത്ത് ജീവനോടെ നിലനിര്‍ത്തി.നവംബര്‍ പത്തിനായിരുന്നു ഷീ വെ (25) എന്ന യുവാവിന് ഫാക്ടറിയില്‍ വച്ച് അപകടം പറ്റുന്നത്.മെഷീനുള്ളില്‍ കൈപ്പത്തി കുരുങ്ങി.ചുരുക്കത്തില്‍ ഷീ വെയുടെ കൈപ്പത്തി മുറിഞ്ഞു പോയി.മുറിഞ്ഞ കൈപ്പത്തി കണ്ട് പിടിച്ച് ഏഴ് മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് യുവാവിനെ അശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ സമയം വൈകിയതിനാല്‍ തന്നെ ശസ്ത്രക്രിയ നടത്തിയാലും കൈപ്പത്തിയിലെ കോശങ്ങള്‍ നശിയ്ക്കുമെന്നും ശസ്ത്രക്രിയ വിജയിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.തുടര്‍ന്ന് അവര്‍ ഷീ വെയുടെ കൈ കാല്‍പ്പാദത്തിന് തൊട്ട് മുകളില്‍ തുന്നിച്ചേര്‍ത്തു വച്ചു.കോശങ്ങളെ സംരക്ഷിയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.ഒരു മാസങ്ങള്‍ക്ക് ശേഷം കാലില്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തി നീക്കം ചെയ്ത് പഴയതുപോലം യുവാവിന്റെ കൈയ്യില്‍ തുന്നിച്ചേര്‍ത്തു.വൈദ്യശാസ്ത്രരംഗത്ത് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഷീ വെയുടെ ശസ്ത്രക്രിയയുടെ വിജയം.അവിശ്വസനീയമായ ഒരു നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ചൈനയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍.അപടകത്തിലും മറ്റും പെടുന്ന ആളുകള്‍ക്ക് ഇത്തരം ചികിത്സാരീതി പ്രയോജനപ്പെടുമെന്ന് ഉറപ്പ്.തിരിച്ചു കിട്ടില്ലെന്ന് പ്രഥീക്ഷിച്ച കൈപ്പത്തി പൂര്‍ണ ആരോഗ്യത്തോടെ തന്നെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഷീ വെ.

Loading...

Leave a Reply

Your email address will not be published.

More News