Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:51 pm

Menu

Published on April 23, 2014 at 4:31 pm

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

man-held-for-marrying-two-minor-girls

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.അല്‍ മദ്‌സാരി റാഷെദ് മസൗദ് റാഷിദ് എന്ന 61കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തലാബ്കട്ടയിലെ റാഷിദിൻറെ ഫ്ളാറ്റില്‍ നിന്നും രക്ഷപ്പെട്ട് ഒരു പെണ്‍കുട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.വിവാഹത്തിന് 60,000 രൂപ റഷീദ് തൻറെ അമ്മയ്ക്ക് നൽകിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് റഷീദിൻറെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെയും റഷീദ് വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി.ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾക്ക് റഷീദ് 80000 രൂപ നൽകിയിരുന്നു.സംഭവത്തിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Comments are closed.

More News