Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:55 pm

Menu

Published on June 15, 2013 at 4:26 am

കൂട്ടുകാരി പ്രണയം നിരസിച്ചതിനാല്‍ യുവാവ് തൂങ്ങി മരിച്ചു

man-kills-self-as-fiancee-watches-on-webcam

പട്‌ന: കൂട്ടുകാരി പ്രണയം നിരസിച്ചു, പെണ്‍കുട്ടി വെബ്ക്യാമറയില്‍ കാണ്‍കെ യുവാവ് തൂങ്ങി മരിച്ചു. പട്‌നയിലാണ് സംഭവം. എല്‍എല്‍ബി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഹര്‍ഷ് നാരായണ്‍ പ്രസാദാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രി വീട്ടിനുള്ളിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 28 വയസ്സായിരുന്നു. കപ്യൂട്ടറിലുള്ള വിവരമനുസരിച്ച് രാത്രി 11.45 വരെ ഹര്‍ഷ് പെണ്‍കുട്ടിയുമായുമായി ചാറ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിക്കൊണ്ടായിരുന്നു ചാറ്റിംങ്. എന്നാന്‍ പെണ്‍കുട്ടി പ്രണയം നിരസിച്ചു. ഒടുക്കം ഹര്‍ഷ് പെണ്‍കുട്ടിക്ക് സന്ദേശമയച്ചു ‘ഒന്നുകില്‍ നീ എന്നെ പ്രണയിക്കുക, അല്ലെങ്കില്‍ എന്റെ മരണം നീ കാണുക.’ പിതാവ് സത്യേന്ദ്ര നാരായണ പ്രസാദ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത പോലീസ് ഹര്‍ഷിന്റെ ലാപ്‌ടോപ്പും ഫോണും കസ്റ്റഡിയിലെടുത്തു. സംഭവ ശേഷം പെണ്‍കുട്ടിയുടെ 20 മിസ്ഡ് കാള്‍സ് ഹര്‍ഷിന്റെ ഫോണിലേക്ക് വന്നിട്ടുള്ളതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പെണ്‍കുട്ടിയുടെയും ഹര്‍ഷിന്റെ പിതാവിന്റെയും മൊഴിയെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News