Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 12:03 pm

Menu

Published on October 8, 2014 at 12:29 pm

മൊബൈലിൽ ദീർഘനേരം സംസാരിച്ച പെണ്‍കുട്ടിയെ സഹോദരൻ അടിച്ചുകൊന്നു

man-kills-sister-for-spending-long-hours-on-mobile

മൊറാദാബാദ്:മൊബൈൽ ഫോണിൽ ദീർഘനേരം സംസാരിച്ചതിന് 18 കാരിയായ സഹോദരിയെ സഹോദരൻ അടിച്ചുകൊന്നു.ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം നടന്നത്. ഈദ് ആഘോഷങ്ങൾക്കായി ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സഹോദരൻ അസ്ലം വെള്ളിയാഴ്ചയാണ് മൊറാദാബാദിലെ വീട്ടിലെത്തിയത്. അന്ന് വൈകീട്ട് സഹോദരി ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത് അസ്ലമിൻറെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പെണ്‍കുട്ടി ഒന്നും പറയാൻ തയ്യാറായില്ല. അടുത്ത ദിവസവും ഇത് തന്നെ ആവർത്തിച്ചപ്പോൾ അസ്ലം സഹോദരിയുടെ കയ്യിലെ ഫോണ്‍ തട്ടിപ്പറിച്ച് നോക്കി.എന്നാൽ അനുജത്തി ക്ഷമ ചോദിച്ചതിനെ തുടർന്ന് ഫോണ്‍ തിരിച്ചു കൊടുത്തു. എന്നാൽ വീണ്ടും സഹോദരി ഫോണില്‍ സംസാരിക്കുന്നത് കണ്ട അസ്ലം പെണ്‍കുട്ടിയെ അടിക്കുകയും ഇതേ തുടര്‍ന്ന് ഫോണുമായി പെണ്‍കുട്ടി മുറിയിൽ കയറി വാതിലടച്ചു. പിന്നീട് ഒരു മണിക്കൂറിനു ശേഷം റൂമിൽ നിന്നും തിരിച്ചിറങ്ങിയ പെണ്‍കുട്ടി ഫോണ്‍ അസ്ലമിനെ ഏല്‍പ്പിച്ചു.എന്നാൽ അപ്പോൾ ഫോണിലെ സിം മാറ്റിയിടുകയും അതിലെ എല്ലാ വിവരങ്ങളും കളഞ്ഞിരുന്നതായും അസ്ലം പറഞ്ഞു. സഹോദരിയെ ക്രൂരമായി മര്‍ദ്ദിച്ച് മുറിയില്‍ അടച്ചിട്ടുവെന്ന് അസ്ലം പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.ന്നലെ രാവിലെ മുറി തുറന്നുനോക്കിയപ്പോള്‍ പെണ്‍കുട്ടി ബോധരഹിതയായി കിടക്കുന്ന കാഴ്ചാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. ഡിസംബറില്‍ പെണ്‍കുട്ടിയുടെ കല്യാണം നിശ്ചയിച്ചു വച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News