Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:49 am

Menu

Published on July 27, 2015 at 10:55 am

വിഷപാമ്പുമൊത്ത് സെല്‍ഫി; കടിയേറ്റ യുവാവിന് ചെലവായത് ഒന്നരലക്ഷം ഡോളര്‍

man-tries-selfie-with-rattlesnake-gets-snakebit-for-150000

ലണ്ടന്‍ :ഉഗ്രവിഷമുള്ള പാമ്പുമൊത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ അമേരിക്കക്കാരന് ചികിത്സയ്ക്ക് ചെലവായത് 1.5 ലക്ഷം ഡോളര്‍.കാലിഫോര്‍ണിയയിലെ സാന്ദിയാഗോയില്‍ നിന്നുള്ള ഫാസ്ലര്‍ എന്ന യുവാവിനാണ് ഇത്തരമൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്.ഒരു മാസം മുമ്പാണ് സംഭവം നടന്നത്.ഉഗ്രവിഷമുള്ള പാമ്പായതിനാല്‍ തന്നെ ശരീരം മുഴുവന്‍ ചുവന്നു തുടിച്ചു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഡോക്ടര്‍മാരുടെ തീവ്ര  പ്രയത്‌നത്തിനൊടുവില്‍ ഫാസ്ലര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏകദേശം 93 ലക്ഷത്തോളം രൂപയാണ് ഫാസ്ലര്‍ക്ക് ചികില്‍സയ്ക്കായി ചെലവായത്. ഇതില്‍ 45 ലക്ഷത്തോളം രൂപ മരുന്നിനായാണ് ചെലവായത്.ഫാസ്ലറെ കടിച്ച പാമ്പ് ഉഗ്രവിഷമുള്ളതിനാല്‍ നിരവധി തവണ ആന്റി വെനം ചികില്‍സയ്ക്ക് അദ്ദേഹം വിധേയനാകേണ്ടി വന്നു. കൂടാതെ വെന്റിലേറ്റര്‍, ഐസിയു എന്നിവയുടെ വാടകയും. വന്‍ തുകയുടെ ബില്ലിനെക്കുറിച്ച് ഫാസ് ലറുടെ ഇന്‍ഷുറന്‍സ് കമ്പനിയും ആശുപത്രി അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണ്. ചികിത്സാ ചെലവ് ഭാഗികമായെങ്കിലും ഫാസ് ലര്‍ വഹിക്കേണ്ടിവരുമെന്നാണ് സൂചന. പാമ്പുകളെ സ്‌നേഹിച്ചിരുന്ന ടോഡ് ഫോസ് ലര്‍ സ്വന്തമായി ഒന്നിനെ വളര്‍ത്തിയിരുന്നു. എന്നാല്‍, മറ്റൊരു പാമ്പില്‍നിന്ന് മാരകമായ കടിയേറ്റതിന് പിന്നാലെ ജൂലായ് നാലിന് അദ്ദേഹം സ്വന്തം പാമ്പിനെ കാട്ടില്‍ തുറന്നുവിട്ടു. ഏതായാലും ഇനിയൊരിക്കലും മൃഗങ്ങള്‍ക്കും ജീവികള്‍ക്കുമൊപ്പം സെല്‍ഫിയെടുക്കില്ലെന്ന പ്രതിജ്ഞയിലാണ് ഫാസ്ലര്‍.

Loading...

Leave a Reply

Your email address will not be published.

More News