Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 10:36 pm

Menu

Published on January 22, 2015 at 10:35 am

തലയ്ക്കകത്ത് തുളച്ചു കയറിയ കത്രികയുമായി യുവാവ് ആശുപത്രിയിൽ

man-with-scissors-lodged-in-head-politely-asks-for-help

തലയില്‍  തുളച്ചു കയറിയ കത്രികയുമായി  യുവാവ്  പരസഹായമില്ലാതെ  ആശുപത്രിയിൽ എത്തി.മെക്‌സിക്കോയിലെ ആശുപത്രിയിലാണ്‌ ജൊനാസ്‌ അസെവെദോ മൊണ്‍റോയി എന്ന 32 കാരന്‍ തലയില്‍ തറച്ച കത്രികയുമായി എത്തിയത്‌.  ചോരയില്‍ മുങ്ങിയ മുഖവുമായി  യുവാവ് ആശുപത്രിയില്‍ ചെന്നു പറഞ്ഞു,എനിക്കൊരു ചെറിയ പ്രശ്‌നമുണ്ട്…!ഇത്   കണ്ടു നിന്ന ആശുപത്രി ജീവനക്കാന്‍ അമ്പരന്നു.  പിന്നീട് ഇയാൾ ജീവനക്കാര്‍ക്കു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻതന്നെ   ഇയാളെ ആശുപത്രിയിൽ  അഡ്മിറ്റ്  ചെയ്യുകയും ചെയ്തു.തലയോട്ടിയുടെ മുകള്‍ ഭാഗത്ത് തുളഞ്ഞു കയറിയ കത്രിക ശാസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു.യുവാവിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന്    ഡോക്ടര്‍മാര്‍ അറിയിച്ചു.  ബാറില്‍ നടന്ന വഴക്കിനിടെയാണ് ഒരു മദ്യപന്‍ ഇയാളെ ആക്രമിച്ചത്. രണ്ടു പേര്‍ തമ്മിലുള്ള വഴക്ക് പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ കീശയിലുണ്ടായിരുന്ന കത്രികയെടുത്ത് ജോനാസിന്റെ മുഖത്ത് കുത്തുകയായിരുന്നു. കത്രിക തലയോട്ടിയിലേക്ക് തുളഞ്ഞു കയറിപ്പോയി. തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചെന്നത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News