Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:08 am

Menu

Published on April 24, 2013 at 6:14 am

കലിക്കറ്റില്‍ എം.ബി.എ പ്രവേശനം

mba-admission-calicut-university

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠന വകുപ്പിലേയും സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സെന്ററുകളിലെയും (തൃശൂര്‍, പാലക്കാട്, കുറ്റിപ്പുറം, കോഴിക്കോട്, വടകര, നിര്‍ദിഷ്ട തിരൂര്‍) എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, തൃശൂര്‍, പാലക്കാട്, സെന്ററുകളില്‍ പാര്‍ട്ട്ടൈം എംബിഎക്കും അപേക്ഷിക്കാം.

AICTEv നടത്തുന്ന CMAT പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ ഡിപ്പാര്‍ട്മെന്റ് നടത്തുന്ന ഡിസ്കഷനും, വ്യക്തിഗത ഇന്റര്‍വ്യൂവിനും ഹാജരാകേണ്ടതാണ്. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ (ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെ) കലിക്കറ്റ് സര്‍വകലാശാല അംഗീകരിച്ച ബിരുദമാണ് (10+2+3 പാറ്റേണ്‍) (ഒബിസി/ഒഇസി -45ശതമാനം/ എസ്സി/എസ്ടി- പാസ്) യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ഓണ്‍ലൈനായി അപേക്ഷിച്ചശേഷം പ്രിന്റൗട്ട്, ഫിനാന്‍സ് ഓഫീസര്‍, കലിക്കറ്റ് സര്‍വകലാശാല എന്ന പേരില്‍ 500 രൂപയുടെ (എസ്സിഎസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 167 രൂപ) കലിക്കറ്റില്‍ മാറാവുന്ന ഡിഡി, സ്വന്തം വിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച കവര്‍, CMAT പരീക്ഷയുടെ സ്കോര്‍ കാര്‍ഡ് എന്നിവ സഹിതം ഹെഡ്, ഡിപ്പാര്‍ട്മെന്റ് ഓഫ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് കലിക്കറ്റ്, മലപ്പുറം 673 635 എന്ന വിലാസത്തില്‍ 30-നകം ലഭിക്കണം.

മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും കോപ്പികള്‍ വയ്ക്കേണ്ടതില്ല. മെയ് 2013-ലെ CMAT പരീക്ഷക്ക്(www.aicte-cmat.in) ഹാജരായവര്‍ക്കും അപേക്ഷിക്കാം. അവര്‍ പരീക്ഷയുടെ സ്കോര്‍കാര്‍ഡ് ജൂണ്‍ 15നകം പഠനവകുപ്പില്‍ എത്തിക്കേണ്ടതാണ്.വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ (www.universityofcalicut.info) ലഭ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News