Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഗ്ലണ്ട്: കഴിഞ്ഞ 40 വര്‍ഷമായി ടെസ് ക്രിസ്റ്റ്യന്‍ എന്ന 50കാരി ചിരിച്ചിട്ടില്ല. കാരണം ഇതാണ്, ചിരിച്ചാല്‍ തന്റെ മനോഹരമായ മുഖത്ത് ചുളിവുകള്‍ വീണാലോ എന്നോർത്ത്.ചുളിവുകള്‍ വീഴാതിരിക്കാന്‍ ടെസ് തന്റെ മുഖത്തെ പേശികളെ നിയന്ത്രിക്കാന്‍ പരിശീലിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ 50ാം വയസിലും തന്റെ മുഖത്ത് ഒരു ചുളിവുപോലുമില്ലാതെ സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നും ടെസ് പറയുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ടെസ് സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു.തന്റെ യുവത്വം കാത്ത് സൂക്ഷിക്കാന്‍ ടെസ് എന്നും ആഗ്രഹിച്ചിരുന്നു. കൃത്രിമ സൗന്ദര്യ വര്‍ധക വസ്തുക്കളേക്കാള്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ താന്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ടെസ് പറയുന്നു. ചിരിക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ താന്‍ ഒരിക്കലും തയ്യാറല്ലെന്ന് പറഞ്ഞ ടെസ് തനിക്ക് മകളുണ്ടായപ്പോള്‍ പോലും താന്‍ ചിരിച്ചിട്ടില്ലെന്നും പറയുന്നു. കിം കര്‍ദാഷിയാനും പ്രശസ്ത റാപ് ഗായകന്‍ കെന്‍യെ വെസ്റ്റുമുള്‍പ്പടെ ചിരി നിര്‍ത്തി ചുളിവ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.അതിനിടെയാണ് കഴിഞ്ഞ 40 വര്‍ഷമായി ചിരിച്ചിട്ടില്ലെന്ന് പറഞ്ഞ് ടെസ് രംഗത്തുവരുന്നത്.
–
–
Leave a Reply