Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on November 6, 2013 at 3:33 pm

നികുതിയടച്ചില്ല;മിസ്‌ ഏഷ്യ പസഫിക്കിന്റെ കീരീടം തടഞ്ഞുവച്ചു

miss-asia-pacific-crown-seized-at-airport

മുംബൈ:മിസ്‌ ഏഷ്യ പസഫിക്‌ വേള്‍ഡ്‌ 2013 സൃഷ്‌ടി റാണയുടെ കിരീടം മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.കസ്റ്റംസ് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് സൃഷ്ടിയുടെ സൗന്ദര്യ കിരീടം മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.ദക്ഷിണ കൊറിയയില്‍ നടന്ന മിസ് ഏഷ്യാ പസഫിക് സൗന്ദര്യ മത്സരത്തിലാണ് ഇന്ത്യക്കാരിയായ സൃഷ്ടി റാണ കിരീടം ചൂടിയത്.കഴിഞ്ഞ മാസമായിരുന്നു സൃഷ്ടിയുടെ കിരീടധാരണം. നികുതിയടക്കാതെ കിരീടം തന്നുവിടാനാകില്ല എന്ന നിലപാടിലായിരുന്നു വിമാനത്താവളത്തിലെ അധികൃതര്‍.വിമാനത്താവളത്തില്‍ വന്നിറങ്ങിയ സുന്ദരിയോട് കിരീടത്തിന്റെ നികുതിയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.കിരീടത്തില്‍ രത്‌നങ്ങളുള്ളതുകൊണ്ടാണ് നികുതിയടക്കാന്‍ ആവശ്യപ്പെട്ടത്..ഇത്തരം മത്സരങ്ങളില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക്‌ നികുതിയിളവ്‌ ലഭിക്കാന്‍ സെന്‍ട്രല്‍ എക്‌സൈസ്‌ ബോര്‍ഡിന്റെ പ്രത്യേക അനുമതിപത്രം ഹാജരാക്കേണ്ടതുണ്ട്‌.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് മിസ് ഏഷ്യാ പസഫിക് കിരീടം ഇന്ത്യയിലെത്തുന്നത്.ഹിമാംഗിനി സിംഗ് യദുവാണ് കഴിഞ്ഞ തവണ കിരീടം ഇന്ത്യയിലെത്തിച്ചത്.2013 ലെ ഫെമിന മിസ് ഇന്ത്യയിലൂടെയാണ് മോഡലായ സൃഷ്ടി റാണ ശ്രദ്ധേയയായത്.

Loading...

Leave a Reply

Your email address will not be published.

More News