Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലരും ഉറക്കമുണരുന്നത് ഉന്മേഷത്തോടു കൂടി ആയിരിക്കും.എന്നാൽ ഉന്‍മേഷം അധികസമയം നീണ്ടു നില്‍ക്കില്ല. ഒരു പക്ഷെ നിങ്ങളുടെ ഒരു ദിവസം പോകാൻ ഇത് തന്നെ മതി .പലപ്പോഴും എഴുന്നേറ്റതിനു ശേഷം നമ്മള്‍ ചെയ്യുന്ന ആരോഗ്യത്തെറ്റുകളാണ് ഇതിനു കാരണം. എന്തൊക്കെയാണ് നമ്മള്‍ പതിവായി ഉറക്കമെഴുന്നേറ്റാല്‍ ചെയ്യുന്ന അനാരോഗ്യകരമായ കാര്യങ്ങള്‍ എന്നു നോക്കാം.
രാവിലെ എഴുന്നേല്‍ക്കുന്നത്
കിടക്കയില്‍ നിന്ന് ധൃതിയില്‍ ചാടിപ്പിടഞ്ഞ് എഴുന്നേല്‍ക്കുന്നത് പലപ്പോഴും അനാരോഗ്യമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഉണര്‍ന്നാല്‍ ഏതാനും നിമിഷങ്ങള്‍ ദീര്‍ഘനിശ്വാസം എടുത്ത് ശുദ്ധമായ പച്ചവെള്ളം കുടിയ്ക്കുക.
പ്രഭാത ഭക്ഷണം
സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കുക. ഇന്നത്തെ തിരക്കിനിടയില്‍ ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് പ്രഭാത ഭക്ഷണം ഒഴിവാക്കിയുള്ള ശീലം നിര്‍ത്തുക.
പാലോ ചായയോ?
രാവിലെ എല്ലാവരുടെയും ദിവസം തുടങ്ങുന്നത് പാലോ ചായയോ കുടിച്ചാണ്. എന്നാല്‍ ഇത് ദോഷകരമാണ്. അതുകൊണ്ട് മെറ്റബോളിസം ഉയര്‍ത്തുന്നതിനായി രാവിലെ നാരങ്ങാ വെള്ളം കുടിയ്ക്കുന്നതാണ് ഉത്തമം.
മസിലുകളുടെ ആരോഗ്യം
ഉണരുമ്പോള്‍ തന്നെ മസിലുകളുടെ ആരോഗ്യവും നമ്മള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് നട്ടെല്ലിലെ മസിലുകള്‍ അല്‍പം പിടുത്തം ഉള്ളതായി അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഉണര്‍ന്നു കഴിഞ്ഞ് 3-4 തവണ നിവര്‍ന്ന് വലിഞ്ഞ് മസിലുകള്‍ ആയാസ രഹിതമാക്കാന്‍ സഹായിക്കുക.
മൊബൈല്‍ ഉപയോഗം
എല്ലാവരുടേയും ശീലമായി മാറിയിരിക്കുകയാണ് ഇത്. രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ മൊബൈലിലോ മെയിലോ മെസ്സേജുകളോ നോക്കുന്നത്. ഇത് നിങ്ങളുടെ ര്‍ജ്ജം ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ.
പ്രകൃതിയെ അറിയുക
പലപ്പോഴും രാവിലെ എഴുന്നേല്‍ക്കുന്നത് അസുഖകരമായ ശബ്ദം കേട്ടുകൊണ്ടാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം വളരെ വലുതായിരിക്കും. അതുകൊണ്ട് എപ്പോഴും പ്രകൃതിയോടിണങ്ങി ജീവിയ്ക്കാന്‍ ശ്രമിക്കുക.
Leave a Reply