Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 2:47 am

Menu

Published on July 7, 2014 at 1:08 pm

മധ്യപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥർ ജി മെയിൽ ഉപയോഗിക്കുന്നതിന് വിലക്ക്

mp-government-to-ban-gmail-for-official-communication

ഇന്‍ഡോര്‍: സർക്കാർ ഉദ്യോഗസ്ഥർ ജി മെയിൽ ഉപയോഗിക്കുന്നതിന് മധ്യപ്രദേശിൽ വിലക്ക് ഏർപ്പെടുത്തി. ഉദ്യോഗസ്ഥര്‍ ഓഫീസ് സമയങ്ങളില്‍ ജി മെയില്‍ അടക്കമുള്ള സേവനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാറിൻറെ പുതിയ ഇ മെയില്‍ നയം പ്രാദേശിക പത്രമായ പത്രികയാണ് റിപ്പോര്‍ട്ട് ചെയ്തതത്. ഔദ്യോഗിക വിവരങ്ങള്‍ കൈ മാറുന്നതിന് ജി മെയില്‍, ഹോട്ട്മെയില്‍, റെഡിഫ് മെയില്‍ എന്നിവ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനു പകരം പുതിയ ഇ മെയില്‍ സംവിധാനം ഏർപ്പെടുത്തും.രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് ഡിജിറ്റല്‍ സർട്ടിഫിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തുന്നതാണ്. ഇനി മുതൽ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവർക്കെല്ലാം ഔദ്യോഗിക ഇ മെയില്‍ ഐഡി നല്‍കും. പിന്നീട് ജോലി രാജി വെയ്ക്കുകയോ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞു പോകുകയോ ചെയ്യുന്നതോടെ ഈ ഐഡി ഉപയോഗപ്പെടുത്താനാകില്ല. ഔദ്യോഗികരേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായിട്ടാണ് സർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News