Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:05 pm

Menu

Published on June 21, 2013 at 10:42 am

എം.എസ്സി നഴ്സിങ് പ്രവേശപരീക്ഷ ജൂലൈ 21ന്

msc-nursing-entrance-exam-on-july-21st

തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ സര്‍ക്കാര്‍ നഴ്സിങ്,സ്വാശ്രയ നഴ്സിങ് കോളജുകളില്‍ എം.എസ്സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്സിങ്, മെന്‍റല്‍ ഹെല്‍ത്ത് നഴ്സിങ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശം.യോഗ്യത അംഗീകൃത ബി.എസ്സി നഴ്സിങ് ബിരുദം അല്ളെങ്കില്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിനുശേഷമുള്ള പോസ്റ്റ്ബേസിക് നഴ്സിങ് (റഗുലര്‍) ബിരുദം. കേരളത്തിന് പുറത്ത് നിന്നോ, കല്‍പിത സര്‍വകലാശാലയില്‍നിന്നോ ബിരുദം നേടിയവര്‍ കൗണ്‍സലിങ് സമയത്ത് തുല്യത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
നഴ്സിങ് ബിരുദത്തിനും രജിസ്ട്രേഷനും ശേഷം നഴ്സിങ് സ്കൂള്‍/കുറഞ്ഞത് 100 രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി/കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ് പ്രോഗ്രാം എന്നിവയിലേതിലെങ്കിലും ഒരു വര്‍ഷത്തെ പരിചയം അല്ളെങ്കില്‍ രജിസ്ട്രേഷന് ശേഷം ഒരുവര്‍ഷത്തെ ഇന്‍േറണ്‍മെന്‍റ്/നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം പൂര്‍ത്തിയാക്കണം.
കൗണ്‍സലിങിന് കേരള നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി ജനറല്‍ 20.6.2013 ന് 46, സര്‍വീസ് ക്വോട്ട 49 .
എല്ലാ അപേക്ഷകരും ജൂലൈ 21ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശ പരീക്ഷ എഴുതണം. www.cee.kerala.gov.in വെബ്സൈറ്റിലെ പൊതു അപേക്ഷാഫോറം ഉപയോഗിച്ച് ജൂലൈ ഒന്ന്് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിച്ച് പ്രിന്‍റൗട്ടെടുത്ത് ഒപ്പം ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ടി ശാഖയില്‍ ഫീസ് അടക്കണം. ജനറല്‍/സര്‍വീസ് 1000 രൂപ. എസ്.സി., എസ്.ടി 500. ജനറല്‍ മെറിറ്റ് ക്വോട്ടയില്‍കൂടി അപേക്ഷിക്കുന്ന സര്‍വീസ് വിഭാഗം 2000 രൂപ അടക്കണം.
ഫോട്ടോ പതിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയ പ്രിന്‍റൗട്ട്, അസ്സല്‍ ചെലാന്‍, രേഖകള്‍ എന്നിവസഹിതം നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖാന്തരമോ പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് ജൂലൈ രണ്ട് വൈകുന്നേരം അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. വിലാസം: കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ്ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം 695001. സര്‍വീസ് അപേക്ഷകള്‍ കമീഷണര്‍ക്ക് അയക്കുകയും പകര്‍പ്പ് സര്‍വീസ് രേഖകള്‍ സഹിതം ജൂലൈ രണ്ടിന് വൈകുന്നേരം അഞ്ചിന്മുമ്പ് അവരുടെ കണ്‍ട്രോളിങ് ഓഫിസര്‍ക്ക് (DME/DHS) കൂടി സമര്‍പ്പിക്കണം. പ്രവേശ പരീക്ഷ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in സൈറ്റില്‍നിന്ന് ജൂലൈ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

Loading...

Leave a Reply

Your email address will not be published.

More News