Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉലാൻബാറ്റാർ: പത്മാസനത്തില്‍ ഉപവിഷ്‌ടനായ നിലയില്‍ ബുദ്ധസന്യാസിയുടെ രണ്ടു ശതകം പഴക്കമുള്ള മമ്മി കണ്ടെത്തി. താമര രൂപത്തിൽ ധ്യാനനിരതനായി ഇരിക്കുന്ന നിലയിൽ കണ്ടെത്തിയ മമ്മിക്ക് 200ലധികം വർഷമെങ്കിലും പഴക്കമുണ്ടാകുമെന്നാണ് ഫോറൻസിക് വിദഗ്ദ്ധരുടെ അഭിപ്രായം. തലസ്ഥാനമായ ഉലാൻബാറ്റാറിന് സമീപത്തുള്ള സോംഗിനോഖൈർഖാൻ ജില്ലയിൽ നിന്ന് കഴിഞ്ഞ ആഴ്ച്ചയാണ് മമ്മി കണ്ടെത്തിയത്.പത്മാസനത്തില്‍ ഇരിക്കുന്ന രീതിയിലാണ് ഈ ശരീരം കണ്ടെത്തിയത് എന്നുള്ളത് കൊണ്ട് തന്നെ ശരീരത്തില്‍ ഇപ്പോഴും ജീവന്‍ ഉണ്ട് എന്ന് ബുദ്ധ വിശ്വാസികള്‍ പറയുന്നു. ഇങ്ങനെ യോഗാസനങ്ങളില്‍ ആയിരം വര്‍ഷങ്ങള്‍ വരെ ബുദ്ധ സന്യാസിമാര്‍ക്ക് ജീവിച്ചിരിക്കാന്‍ സാധിക്കും എന്നും അവര്‍ പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി മംഗോളിയന്‍ തലസ്‌ഥാനമായ ഉലാന്‍ബാറ്റാറിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. നോര്‍ത്ത് സെന്‍ട്രല്‍ മംഗോളിയയില്‍ നിന്നാണ് കാലിയുടെ തുകലില്‍ പൊതിഞ്ഞ നിലയില്‍ സന്യാസിയുടെ മമ്മി കണ്ടെടുത്തത്. 200 വര്‍ഷം കഴിഞ്ഞിട്ടും ജീര്‍ണിക്കാതെ ശവശരീരം എങ്ങനെ സൂക്ഷിച്ചുവെന്നതാണ് ശാസ്ട്രജ്ഞര്‍ പരിശോധിക്കുന്നത്. മംഗോളിയയിലെ ശൈത്യകാലാവസ്ഥയാകാമിതിന് കാരണമെന്നും കരുതുന്നു.പ്രമുഖ ടിബറ്റൻ ലാമ ദശി ദോഴ്‌സോ ഇറ്റിജിലോവിന്റെ ഗുരുവിന്റെ മമ്മിയാണ് ഇതെന്ന് കരുതപ്പെടുന്നു. 1927ല്‍ അന്തരിക്കുമ്പോള്‍ തന്റെ മൃതദേഹം 30 വര്‍ഷത്തേക്ക് സൂക്ഷിക്കണമെന്നും ശിഷ്യന്‍മാരോട് ഇദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് ചമ്രം പടിഞ്ഞിരുന്ന ലാമ ധ്യാനനിരതനായി മരിക്കുകയായിരുന്നുവെന്നാനറിയുന്നത്. പിന്നീട് സോവിയറ്റ് ഭരണത്തെ പേടിച്ച് ശിഷ്യര്‍ ഇദ്ദേഹത്തിന്റെ മൃതദേഹം മറവുചെയ്തു. പിന്നീട് 2002ലാണ് പുറത്തെടുത്തത്. ലാമ ഇപ്പോള്‍ ബുദ്ധമത ക്ഷേത്രത്തില്‍ ആരാധനാമൂര്‍ത്തിയാണ്.
–
–
Leave a Reply