Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്റ്റോക്‌ഹോം: 17ാം നൂറ്റാണ്ടില്‍ കാലം ചെയ്ത സ്വീഡിഷ് ബിഷപ്പിന്റെ ശവകുടീരം തുറന്നു പരിശോധിച്ച ഗവേഷകര്‍ ഒന്ന് ഞെട്ടി. പിഞ്ചു കുഞ്ഞിന്റെ ഭ്രൂണമാണ് ഭിഷപ്പിന്റെ ശവകുടീരത്തില്‍ കണ്ടെത്തിയത്.അദ്ദേഹത്തിൻറെ പാദത്തിന് സമീപം ചേര്‍ത്ത് വെച്ച നിലയിലാണ് ഗവേഷകർ ഭ്രൂണവും കണ്ടെത്തിയത്.അഞ്ചു മാസം പ്രായം ഭ്രൂണത്തിനുണ്ടെന്നാണ് വിലയിരുത്തല്‍. ബിഷപ്പുമായി ബന്ധമുള്ള കുട്ടിയുടേതാകാം അവശിഷ്ടമെന്നാണ് പ്രാഥമിക നിഗമനം.അഞ്ചു മാസം പ്രായം ഭ്രൂണത്തിനുണ്ടെന്നാണ് വിലയിരുത്തല്‍. ബിഷപ്പുമായി ബന്ധമുള്ള കുട്ടിയുടേതാകാം അവശിഷ്ടമെന്നാണ് പ്രാഥമിക നിഗമനം. സിടി സ്‌കാന്‍ പരിശോധനയ്ക്കിടെയാണ് മൃതദേഹത്തോടൊപ്പുള്ള ഭ്രൂണാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.ശവപേടകം മുമ്പ് പല തവണ തുറന്നിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുന്ന് എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ ബിഷപ്പിന്റെ മൃതദേഹം നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത് വ്യക്തമാണ്. വസ്ത്രങ്ങളെല്ലാം കേട് കൂടാതെ തന്നെയുണ്ട്. താടി വളര്‍ത്തിയ ബിഷപ്പിന്റെ മുഖം ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ ആളെ മനസ്സിലാകും. എന്നാല്‍ മുമ്പ് നടത്തിയ പരിശോധനയിലൊന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിലാണ് ബിഷപ്പ് പെദര്‍ വിന്‍സ്ട്രപ്പ് അന്തരിച്ചതെന്നാണ് കരുതുന്നത്. അതേസമയം കുഞ്ഞ് അവിഹിതമായ ഗര്‍ഭധാരണത്തിലൂടെ ഉണ്ടായതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സാധാരണ ഇങ്ങനെ വന്നാല്‍ ക്രിസ്ത്യന്‍ രീതിപ്രകാരം മറ്റുള്ളവരുടേത് പോലെ അന്ത്യവിശ്രമം അനുവദിക്കാറില്ല. ഈ സാഹചര്യത്തില്‍ ആരോ ബിഷപ്പിന്റെ മൃതദേഹത്തോടൊപ്പം അടക്കം നടത്തി ക്രിസ്തുമത വിശ്വാസപ്രകാരമുള്ള അന്ത്യവിശ്രമം കുഞ്ഞിന് അനുവദിച്ചതാകുമെന്നാണ് കരുതുന്നത്. ഡെന്‍മാര്‍ക്ക്-സ്വീഡന്‍ രാജ്യങ്ങളുടെ പരിധിയിലുള്ള ലുണ്ട് രൂപതയുടെ ബിഷപ്പായിപുന്നു പെഡര്‍ വിന്‍സ്ട്രിപ്.
–
–
Leave a Reply