Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍:മുസ്ലിം പളളിയില്‍ വെച്ച് കണങ്കാല്‍ പ്രദര്‍ശിപ്പിച്ച് ഫോട്ടോയെടുത്ത പ്രമുഖ പോപ് ഗായികയും നടിയുമായ സെലീന ഗോമസ് വിവാദത്തില്‍. ശൈഖ് സായിദ് ഗ്രാന്‍റ് മോസ്ക്ക് സന്ദര്‍ശനിക്കാനത്തെിയ 22 കാരിയായ പോപ്പ് താരം പള്ളികകത്ത് കൂട്ടുകാരനൊപ്പം നിന്നാണ് ഫോട്ടോക്ക് പോസ് ചെയ്തത്.ഗ്രാന്റ് മോസ്ക്കിനുള്ളില്‍ കണങ്കാല്‍ പ്രദര്‍ശിപ്പിച്ച് പോസ് ചെയ്തെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരോപണമുയര്‍ന്നതോടെ എടുത്തുമാറ്റിയിട്ടുണ്ട്. മോസ്ക്കിലെ നിയമങ്ങളും ചട്ടങ്ങളും മറികടന്നു കൊണ്ടാണ് സെലീന ചിത്രം പകര്‍ത്തിയതെന്നും അനാദരവോടെ പെരുമാറിയെന്നും മോസ്ക്ക് അധികൃതര്‍ ആരോപിച്ചു. പള്ളിക്കുള്ളില്‍ നിശബ്ദത പാലിക്കാതെ ചിരിച്ചും സംസാരിച്ചുമാണ് സെലീന നടന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായാണ് സെലീന, മോഡലും ടിവി അവതാരകയുമായ ജിജി ഹാഡിഡ്, കെന്‍ഡാല്‍ ജന്നര്‍ എന്നിവരടക്കമുള്ള സംഘം അബുദാബി സന്ദര്‍ശിച്ചത്. പള്ളിക്കുള്ളില്‍ വെച്ച് ഹിജാബ് ധരിച്ച് നില്‍ക്കുന്നതടക്കമുള്ള നിരവധി ചിത്രങ്ങള്‍ ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിലൊരു ചിത്രമാണ് വിവാദമായത്.പോപ്പ് ഗായികയും നടിയുമായ റിഹാനയും ഗ്രാന്‍ഡ് മോസ്‌കുമായി ബന്ധപ്പെട്ട് മുന്‍പ് വിവാദത്തിലകപ്പെട്ടിരുന്നു. വിശുദ്ധ സ്ഥലത്ത് ഗ്ലാമര്‍ ഷൂട്ടിന് തയ്യാറായ റിഹാനയെ ജോലിക്കാര്‍ പുറത്താക്കുകയായിരുന്നു. റിഹാന വിശുദ്ധ സ്ഥലത്തിന്റെ പവിത്രത നഷ്ടമാക്കുമെന്നായിരുന്നു ജീവനക്കാരുടെ ആരോപണം.നേരത്തെ എം.ടി.വി മൂവി അവാര്‍ഡ് വേദിയില്‍ കുങ്കുമമണിഞ്ഞ് നൃത്തം ചെയ്തതിന് സെലീനക്കെതിരെ ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു. നൃത്തത്തില്‍ ഹിന്ദു മതത്തെയും ഹിന്ദുക്കളെയും സെലീന അപമാനിച്ചു എന്നാണ് അവരുടെ ആരോപണം. കാണികളെ ആവേശഭരിതരാക്കിയ ‘കം ആന്‍ഡ് ഗെറ്റ് ഇറ്റ് എന്ന ഗാനത്തിനാണ് നീളന്‍ പൊട്ടുതൊട്ട് എത്തിയ സെലീന ഷോയില്‍ നൃത്തം ചെയ്തത്.
Leave a Reply