Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:28 pm

Menu

Published on June 23, 2013 at 11:15 pm

ഗുജറാത്ത് വംശഹത്യ മുസ്ലിംകള്‍ മറക്കണം : രാജ്നാഥ് സിങ്

muslims-should-forget-gujrath-tragedy

2002ലെ ഗുജറാത്ത് വംശഹത്യ മുസ്ലിംകള്‍ മറക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. “ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അത് മറക്കാന്‍ കഴിയില്ലേ? ഈ സംഭവം എന്നും ബി.ജെ.പിയുമായി ബന്ധപ്പെടുത്തരുത്. 2002നു മുമ്പ് രാജ്യത്ത് 13,000 വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. രാജസ്ഥാനില്‍ ബൈറോ സിങ് ശഖാവതിന്റെും വസുന്ദരാ രാജയുടെയും ഭരണ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ യാതൊരു വിവേചനവുമുണ്ടായിട്ടില്ല” രാജ്നാഥ് സിങ് പറഞ്ഞു.

 

ഞങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന വിശ്വാസം മുസ്ലിംകള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം നടപ്പിലാക്കിയത് ബ്രിട്ടീഷുകാരാണ്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷങ്ങള്‍ക്ക് ശേഷവും മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയിലെ വിടവ് നികത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേ ഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ ഏന്തെങ്കിലും വിവേചനം നേരിടുന്നെങ്കില്‍ അറിയിക്കണം. അതിനുള്ള മറുപടി തരുമെന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News