Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിംഗ്:ചൈനയിലെ നാനിങ് പട്ടണത്തിലുള്ള യാനനിലാണ് വിചിത്ര രൂപത്തിലുള്ള പന്നി ജനിച്ചത്. അത്ഭുത പന്നിയെപ്പറ്റി പ്രദേശത്തെ പത്രത്തിൽ വാർത്ത വന്നതോടെ പന്നിയുടെ ഉടമയായ താവോ ലൂ(40)വിന്റെ വീട്ടിലേക്ക് സന്ദർശകരുടെ പ്രവാഹമായിരുന്നു. പന്നിയെ വാങ്ങുന്നതിനായി നിരവധിപേർ ലൂ വിന് വാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്.19 കുഞ്ഞുങ്ങളെയാണ് ലൂവിന്റെ വീട്ടില്‍ വളര്‍ത്തുന്ന പന്നി പ്രസവിച്ചത്.എന്നാല്‍ അവസാനത്തെതായിരുന്നു ഈ അത്ഭുത കുഞ്ഞ്. മറ്റ് 18 കുഞ്ഞുങ്ങള്‍ക്കും യാതൊരു കുഴപ്പവുമില്ല. എന്നാല്‍ പന്നിയുടെ രൂപമാറ്റത്തില്‍ ഭയന്ന അതിന്റെ മാതാവ് പാല് കൊടുക്കാത്തതിനാല്‍ പന്നി ചത്തുപോയെന്നും ലൂ പറയുന്നു.കുപ്പിപ്പാല്‍ നല്‍കിയെങ്കിലും ഈ അപൂര്‍വ്വം കുഞ്ഞിനെ വളര്‍ത്താമെന്നും താവോ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍, കുപ്പിപ്പാല്‍ കുടിക്കാനും ഈ പന്നിക്കുഞ്ഞ് കൂട്ടാക്കിയില്ല. അതിനെ തുടര്‍ന്ന് പന്നി കുഞ്ഞ് ചത്തുവെന്നും താവോ പറയുന്നു. ഈ അപൂര്‍വ്വം പന്നി കുഞ്ഞിന് ജീവനുണ്ടായിരുന്നെങ്കില്‍ തള്ളയേയും മറ്റു 18 കുഞ്ഞുങ്ങളേയും ഒരുമിച്ചു വിറ്റാല്‍ കിട്ടുന്നതിലേറെക്കാള്‍ പണം ഇതിന് മാത്രം കിട്ടുമായിരുന്നുവെന്നും താവോ പറയുന്നു. അപൂര്‍വ്വമായ ഈ പന്നികുഞ്ഞിനെ പ്രദര്‍ശന വസ്തുവാക്കാനും താവോ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് അവന്‍ യാത്രയായി.
Leave a Reply