Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നഖം കടി ദുശ്ശീലത്തിന് പ്രായഭേദമൊന്നുമില്ല. കുട്ടിക്കാലത്തു തുടങ്ങുന്ന ശീലം ചിലര്‍ക്ക് വാര്‍ധക്യത്തിലെത്തിയാലും ഈ ശീലം മാറ്റാന്‍ സാധിക്കാറില്ല.
വിരസതയും സമ്മര്‍ദവുമാണ് പലപ്പോഴും ഇത്തരം നഖംകടിക്കു പിന്നിലെ പ്രധാന കാരണം. കൂടാതെ ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് നയിക്കാറുണ്ട്.
ഒബെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയാണ് ഈ ശീലത്തിനു പിന്നിലെന്നാണ് ഗവേഷകരുടെ അഭിപ്രായം.
ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, ഒപ്പോസിഷണല്‍ ഡിഫിയന്റ് ഡിസോര്‍ഡര്‍, ഉത്കണ്ഠ, ഉറക്കത്തില്‍ മൂത്രമൊഴിക്കുക എന്നിവ കുട്ടികളിലെ നഖംകടിക്കു പിന്നിലെ കാരണങ്ങളാണെന്നും പറയുന്നു.
എന്തൊക്കെ കാരണം കൊണ്ടായാലും നഖംകടി ആരോഗ്യത്തിന് നല്ലതല്ല. നഖംകടിക്കു പിന്നാലെ വരുന്ന പ്രശ്‌നങ്ങള്‍ എന്താണെന്നു നോക്കാം.
നഖത്തിനു ചുറ്റുമുണ്ടാകുന്ന അണുബാധയായ പരോണിഷ്യ (ജമൃീി്യരവശമ) നഖംകടി ശീലമുള്ളവരില്‍ കണ്ടുവരുന്നുണ്ട്. നഖം കടിക്കുമ്പോള്‍ ബാക്ടീരിയ, യീസ്റ്റ് തുടങ്ങിയ സൂക്ഷ്മജീവികള്‍ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും ശരീരത്തിലേക്ക് കടക്കുന്നു. ഇത് വിരലില്‍ നീരുവീക്കം ഉണ്ടാകാനും ചുവക്കുന്നതിനും നഖത്തിനു ചുറ്റും പഴുപ്പു കെട്ടുന്നതിനും നഖചുറ്റിനും കാരണമാകും.
അണുബാധ തന്നെയാണ് നഖംകടി മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നം. സാല്‍മോണല്ല, ഇകോളി തുടങ്ങിയ ബാക്ടീരിയകളുടെ പ്രധാന കേന്ദ്രമാണ് നഖം. നഖം കടിക്കുമ്പോള്‍ ഇവ വായ്ക്കുള്ളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.
കാരണം കൈവിരലുകളെക്കാള്‍ രണ്ടിരട്ടി വൃത്തികേടായ സ്ഥലമാണ് നഖം. ഇവയുടെ ശുചിത്വം നിലനിര്‍ത്താനും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ പകര്‍ച്ചവ്യാധിക്കു കാരണക്കാരായ സൂക്ഷ്മജീവികളെ കൈമാറ്റം ചെയ്യാനും ഇവയ്ക്കു സാധിക്കുന്നു.
നഖം കടി പല്ലിനു പ്രശ്‌നം വരാനും കാരണമാകുന്നുണ്ട്. പല്ലിന്റെ താഴത്തെയും മുകളിലത്തെയും നിരകള്‍ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. യഥാസ്ഥാനത്തു നിന്നു പല്ല് മാറിപ്പോകാനും ആകൃതി വ്യത്യാസത്തിനും വളര്‍ച്ച എത്തുന്നതിനു മുന്നേ കൊഴിയുന്നതിനും ബലമില്ലാതാകുന്നതിനും നഖംകടി കാരണമാകാം. കൂടാതെ നഖം തട്ടി മോണകള്‍ക്ക് മുറിവേല്‍ക്കാനും സാധ്യതയുണ്ട്.
പനിക്കും ജലദോഷത്തിനുമൊക്കെ കാരണമാകുന്ന രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിനും ഈ ശീലം കാരണമാകും. ഹെപ്പറ്റൈറ്റിസ് പോലുള്ള മാരകാവസ്ഥകളിലേക്കും ഇവ കൊണ്ടെത്തിക്കാം.
Leave a Reply