Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 20, 2025 7:21 pm

Menu

Published on January 19, 2015 at 2:58 pm

ഷവര്‍മ്മയില്‍ ആണി;ഹോട്ടലിന് 80,000 രൂപ പിഴ

nail-in-shawarma-dh5000-fine-for-sharjah-eatery

ഷാര്‍ജ:   ഷവര്‍മയ്ക്കുള്ളില്‍ സ്റ്റീല്‍ ആണി കണ്ടെത്തി. തുടര്‍ന്ന് ഷവര്‍മ വിറ്റ ഹോട്ടലിന് 5000 ദിര്‍ഹം (ഏകദേശം 84028 രൂപ)പിഴ ചുമത്തി.ഷാർജയിലാണ് സംഭവം . മറിയം അമിന്‍ എന്ന യുവതിയാണ് ഹോട്ടലിനെതിരെ പരാതി നല്‍കിയത്.ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ്മയില്‍ സ്റ്റീല്‍ ആണി കണ്ടെത്തിയ മറിയം തന്റെ സഹോദരനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹമാണ് ഹോട്ടലിനെതിരെ ഓണ്‍ലൈന്‍  വഴി പരാതി നല്‍കിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടലിലെത്തി പരിശോധന നടത്തി. തുടര്‍ന്നാണ് ഹോട്ടലിന് പിഴ ചുമത്തിയത്.നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി സെന്‍ട്രല്‍ ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ശെയ്ഖ ഡോ. റഷ അല്‍ ഖാസിമി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News