Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:25 pm

Menu

Published on July 18, 2014 at 3:51 pm

സ്വകാര്യനിമിഷങ്ങൾ ക്യാമാറയിൽ പകർത്തും മുൻപ് ശ്രദ്ധിക്കുക;സ്മാര്‍ട്ട് ഫോണുകളിലെ ഡിലീറ്റ് ചെയ്ത സെല്‍ഫികളും ഇനിമുതല്‍ തിരിച്ചെടുക്കാം

naked-selfies-extracted-from-factory-reset-phones

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അര്‍ദ്ധ നഗ്ന,​ നഗ്ന സെല്‍ഫികള്‍ പകര്‍ത്തി  പിന്നീട് അവ നശിപ്പിച്ചു ​ കളഞ്ഞ ശേഷം ഫോണ്‍ വില്‍ക്കുന്നവരും ഇനി മുതല്‍ ഭയക്കേണ്ടി വരും. കാരണം മറ്റൊന്നുമല്ല നിങ്ങള്‍ നശിപ്പിച്ചു കളഞ്ഞ സെല്‍ഫികള്‍ തിരിച്ചെടുക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ആന്‍ഡ്രോയിഡ് സ്‌മാര്‍ട്ട് ഫോണിലെ ഫാക്ടറി റീസെറ്റ് എന്ന സംവിധാനത്തിലെ അപാകതയാണ് ഫോണിലുണ്ടായിരുന്ന പഴയ ചിത്രങ്ങളെ തിരിച്ചു കൊണ്ടു വരുന്നതില്‍ വില്ലനായത് .സെക്കന്റ്ഹാന്റ് ഫോണില്‍ പഠനം നടത്തുകയും മുന്‍ ഉടമകളുടെ സെല്‍ഫികളായ 250 ലധികം നഗ്‌നഫോട്ടോകള്‍ കണ്ടെത്തുകയും ചെയ്തതിന്റെ വെളിച്ചത്തില്‍ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട സുരക്ഷാ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇ ബേയില്‍നിന്ന് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളില്‍നിന്ന് ഈ പഠനസംഘം കണ്ടെടുത്തത് മായ്ച്ചു കളഞ്ഞ അനേകം സ്തീ പുരുഷന്‍മാരുടെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളുടെ ഫോട്ടോകളായിരുന്നു. ഫാക്റ്ററി റീ സെറ്റ് ഓപ്ഷന്‍ ഉപയോഗിച്ചാലും ഫോട്ടോകള്‍ മായ്ക്കപ്പെടുന്നില്ല എന്നാണ് അവാസ്റ്റ് നടത്തിയ പഠനം തെളിയിക്കുന്നത്. അഡ്വാന്‍സ്ഡ് ഡാറ്റാ റിട്രീവല്‍ സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് 20 ഫോണുകളിലെ പഴയ വിവരങ്ങള്‍ തിരിച്ചെടുത്തത്. ഈ ഫോണുകളില്‍നിന്നായി 40,000 ലേറെ മായ്ച്ചു കളഞ്ഞ ഫോട്ടോകളായിരുന്നു കണ്ടെടുത്തത്. ഇതില്‍ 250 ലേറെ ഫോട്ടോകള്‍ നഗ്ന ചിത്രങ്ങളും ഏറ്റവും സ്വകാര്യമായ നേരങ്ങളില്‍ എടുത്ത സെല്‍ഫികളുമായിരുന്നു. 20 ഫോണുകളില്‍ നാല് എണ്ണത്തിന്റെ മുന്‍ ഉടമസ്ഥരെ തിരിച്ചറിയാനും ഗവേഷകര്‍ക്ക് കഴിഞ്ഞു.ഡാറ്റ സ്റ്റോര്‍ ചെയ്യുന്നത് ഡയരക്റ്ററികളിലാണ്. ഈ ഡാറ്റ എവിടെയാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത് എന്ന വിവരങ്ങള്‍ മാത്രമാണ് ഫാക്റ്ററി റീ സെറ്റ് ഓപ്ഷനിലൂടെ നീക്കം ചെയ്യാന്‍ കഴിയുന്നത്. ഡാറ്റ അതേ പടി നിലനില്‍ക്കുകയാണ് ചെയ്യുക.ആന്‍ഡ്രോയിഡിലെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കണമെന്നാണ് ഗുഗിള്‍ ഇക്കാര്യത്തില്‍ നല്‍കുന്ന മുന്നറിയിപ്പ്. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടാവുകയെന്നും ഗൂഗിള്‍ വക്താവ് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News