Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 10:21 pm

Menu

Published on April 8, 2014 at 4:13 pm

വേദനയകയറ്റാന്‍ വരുന്നു… നമോ ബാം…!!

namo-balm-to-relieve-your-pain

അഹമ്മദാബാദ്: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പേരില്‍ വേദന സംഹാരി ബാം പുറത്തിറക്കി. ഭാവ്‌നഗറിലെ ഗൊരാന്‍ ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് ആണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ പേരില്‍ വേദന സംഹാരി പുറത്തിറക്കിയത്. 24 രൂപയാണ് ഒരു കുപ്പി നമോ ബാമിന് വില. നിരവധി അസുഖങ്ങള്‍ക്ക് ഒരൊറ്റ മരുന്ന് എന്നാണ് നമോ ബാമിന്റെ പരസ്യവാചകം. തലവേദന, ശരീര വേദന, ജലദോഷം, മൂക്കടപ്പ് തുടങ്ങിയ അസുഖങ്ങള്‍ നമോ ബാം തേച്ചാല്‍ പമ്പ കടക്കും എന്നാണ് നിര്‍മാതാക്കളുടെ വാദം. നമോ ബാമിന്റെ പ്രശസ്തി സിംഗപ്പൂര്‍ വരെ പരന്നതായും തെക്കുകിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതായും ഇവര്‍ പറയുന്നു.’നമോ’ ബ്രാന്‍ഡ്‌ സാധനങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ‘ദി നമോ സ്റ്റോര്‍ ഡോട്ട് കോം’ ല്‍ ലഭ്യമായ ബാം ഇനി മുതല്‍ രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ 75 ഓളം നഗരങ്ങളിലെ 1000 ത്തോളം മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാകും.നരേന്ദ്രമോഡിയുടെ ജീവിതശൈലിയും അദ്ദേഹം അനുവര്‍ത്തിക്കുന്ന മൂല്യങ്ങളും പ്രചോദനമാക്കിയാണു ബാം തയാറാക്കിയതെന്ന് കമ്പനി പറയുന്നു .നേരത്തെ  മോ ടീ ഷര്‍ട്ട്, നമോ ലാപ്‌ടോപ്, നമോ ചായ  തുടങ്ങിയ നമോ സ്‌റ്റോർ വഴി വിതരണം നടത്തിയിരുന്നത് വൻ പ്രചാരണം നേടിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News