Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:35 am

Menu

Published on November 18, 2014 at 4:44 pm

നെപ്പോളിയന്റെ തൊപ്പി ലേലത്തിൽ പോയത് 15 കോടിക്ക്..!!

napoleons-hat-auctioned-to-south-korean-for-2-4-million

പാരിസ്: ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവശേഷിപ്പുകളിൽ ഒന്നായ തൊപ്പി ലോലത്തിൽ വിറ്റുപോയത് 19 ലക്ഷം യൂറോ(ഏകദേശം 14 കോടി രൂപ). മൊണാക്കോയിലെ ഗ്രിമാല്‍ഡി കുടുംബമാണ് തൊപ്പി ലേലത്തിനു വെച്ചത്. പ്രതീക്ഷിച്ച തുകയെക്കാള്‍ അഞ്ചിരട്ടിക്കാണ് ലേലം നടന്നത്. പാരിസില്‍ നടന്ന ലേലത്തില്‍ ദക്ഷിണകൊറിയന്‍ സ്വദേശിയാണ് നെപ്പോളിയന്റെ തൊപ്പി സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. കറുത്ത നിറത്തിലുള്ള തൊപ്പി ബീവര്‍ മൃഗത്തിന്റെ രോമം ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. നെപ്പോളിയന്റെ തൊപ്പികളുടെ അസാധാരണത്വം പൂര്‍ണമായും വെളിപ്പെടുത്തുന്നതാണ് ഇതും. തൊപ്പിയുടെ പോയന്റുകള്‍ മുന്നിലും പിന്നിലുമായി വരത്തക്ക വിധത്തിലാണ് സാധാരണയായി തൊപ്പി ധരിക്കുന്നതെങ്കില്‍ നെപ്പോളിയന്‍ അവ വശങ്ങളിലേക്കു വരത്തക്ക വിധത്തിലാണ് ധരിച്ചിരുന്നത്. യുദ്ധമുന്നണിയില്‍ നെപ്പോളിയനെ തിരിച്ചറിഞ്ഞിരുന്നതും ഈ പ്രത്യേകതയെ ആധാരമാക്കിയായിരുന്നു. ഫ്രഞ്ച് കമ്പനിയായ പോപാര്‍ഡാണ് തൊപ്പി നിര്‍മ്മിച്ചത്. 1804 മുതല്‍ 1814 വരെയുള്ള കാലയളവിലും 1815ലും ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായിരുന്നു നെപ്പോല്‍യന്‍ ബോണപ്പാര്‍ട്ട്. ഏകദേശം 120 തൊപ്പികള്‍ അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നു എന്നാണ് കണക്ക്. ഇരുപതോളം തൊപ്പികള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതില്‍ തന്നെ രണ്ടോ മൂന്നോ എണ്ണം മാത്രമാണ് സ്വകാര്യവ്യക്തികളുടെ കൈവശമുള്ളത്. മറ്റുള്ളവ വിവിധ മ്യൂസിയങ്ങളിലാണ്. നെപ്പോളിയന്റെ വളര്‍ത്തു മൃഗങ്ങളുടെ വൈദ്യനായിരുന്ന ജോസഫ് ഗിറോദിന്റെ കൈവശമായിരുന്നു നേരത്തെ ഇത്. 1926 വരെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈവശം. പിന്നീട് പ്രിന്‍സ് ലൂയി ഇത് സ്വന്തമാക്കി. അദ്ദേഹത്തിന്റെ ശേഖരത്തില്‍ നെപ്പോളിയനുമായി ബന്ധപ്പെട്ട ആയിരത്തിലധികം വസ്തുക്കളാണ് ഉണ്ടായിരുന്നത്. നെപ്പോളിയന്റെ ഭരണകാലം, യൂദ്ധങ്ങള്‍, സെന്റ് ഹെലനയിലെ തടവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും കത്തുകളും ശേഖരത്തിലുണ്ട്. സെന്റ് ഹെലനയിലെ തടവുകാലത്ത് നെപ്പോളിയന്‍ ധരിച്ചിരുന്ന ചുവന്ന നിറ്തതിലുള്ള ഒരു സ്‌കാര്‍ഫ്, ഷര്‍ട്ട് എന്നിവയും ലേലത്തിലുണ്ട്.

Napoleon's

Loading...

Leave a Reply

Your email address will not be published.

More News