Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2024 11:59 am

Menu

Published on September 25, 2015 at 5:16 pm

പുരുഷന്മാര്‍ക്കും പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറുകള്‍

natural-hair-conditioner-men

സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും മുടി സംരക്ഷണത്തിലും സൗന്ദര്യസംരക്ഷണത്തിലും താല്‍പര്യമേറി വരുന്ന കാലമാണിത്. മുളച്ചു പൊന്തുന്ന മെന്‍സ് ബ്യൂട്ടി പാര്‍ലറുകള്‍ ഇതിന് ഉദാഹരണമാണ്. സ്ത്രീകളുടെ മുടിസംരക്ഷണത്തില്‍ നിന്നും വ്യത്യസ്തമാണ പുരുഷന്മാരുടെ മുടിസംരക്ഷണമെന്നു പറയാം. മുടി വളരുക എന്ന സങ്കല്‍പത്തില്‍ നിന്നും വ്യത്യസ്തമായ കഷണ്ടി ഒഴിവാക്കുക, മുടികൊഴിച്ചില്‍ തടയുക, ഉള്ള മുടിയുടെ ഭംഗി നില നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഇവര്‍ക്കു കൂടുതല്‍ ശ്രദ്ധ. പുരുഷന്മാരുടെ മുടിസംരക്ഷണത്തിന്റെ വഴികളിലൊന്നാണ് ഷാംപൂ. ഷാംപൂവിനൊപ്പം കണ്ടീഷണറിനും മുഖ്യസ്ഥാനവുമുണ്ട്. എ്ന്നാല്‍ രാസവസ്തുക്കള്‍ കലര്‍ന്ന കണ്ടീഷണറുകളേക്കാള്‍ പ്രകൃതിദത്ത ഗുണമുള്ളവയായിരിക്കും കൂടുതല്‍ നല്ലത്. പുരുഷന്മാര്‍ക്കുപയോഗിക്കാവുന്ന പ്രകൃതിദത്ത കണ്ടീഷണറുകള്‍ ഏതൊക്കെയെന്നറിയൂ,

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് പാലുമായി ചേര്‍ത്തരയ്ക്കുക. ഇത് ഷാംപൂ ചെയ്ത ശേഷം മുടിയില്‍ കണ്ടീഷണറിനു പകരം ഉപയോഗിക്കാം. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം

Feature-Image-1

മുട്ട വെള്ള
മുട്ട വെള്ള നല്ലൊരു ഹെയര്‍ കണ്ടീഷണറിന്റെ ഗുണം ചെയ്യും. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

ചുരയ്ക്ക
ചുരയ്ക്കയുടെ നീരും നല്ലൊരു ഹെയര്‍ കണ്ടീഷണര്‍ തന്നെയാണ്. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ചു കഴുകിക്കളയണം.

ഷിയ ബട്ടര്‍
മുടി വേരുകളെ ബലപ്പെടുന്ന ഒന്നാണ് ഷിയ ബട്ടര്‍. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യാം.

Feature-Image-2

തേന്‍
തേന്‍ നല്ലൊരു കണ്ടീഷണറാണ്. മുടിയില്‍ ഇത് പുരട്ടുന്നത് മുടിയ്ക്ക് തിളക്കവും മൃദുത്വവും നല്‍കും.

ബേക്കിംഗ് സോഡ
അല്‍പം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നത് നല്ലൊരു കണ്ടീഷണറിനു തുല്യമാണ്.

പഴം
പഴുത്ത പഴമുടച്ച് തലയില്‍ തേയ്ക്കുന്നത് പുരുഷന്മാര്‍ക്കു പറ്റിയ മറ്റൊരു ഹെയര്‍ കണ്ടീഷണറാണ്.

Feature-Image

തൈര്
തൈര് നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ്. പ്രത്യേകിച്ച് താരനുള്ളവര്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റിയ നല്ലൊന്നാന്തരം കണ്ടീഷണറാണിത്.

ഒലീവ് ഓയില്‍
വരണ്ട മുടിയില്‍ ഉപയോഗിക്കുവാന്‍ പറ്റിയ ഒരു കണ്ടീഷണറാണ് ഒലീവ് ഓയില്‍. ഇത് മുടിവളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കം നല്‍കാനും നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News