Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാഗ്പൂര്‍: സാധാരണ ഒഴിവാക്കാനാകാത്ത എന്തെങ്കിലും കാരണം വന്നാല്‍ മാത്രം ലീവെടുക്കുന്നവരാണ് നമ്മളില്‍ പലരും. അസുഖബാധിതനായാലോ കല്ല്യാണം തുടങ്ങിയ വിശേഷങ്ങള്‍ക്കോ ഒക്കെ.
എന്നാലിപ്പോഴിതാ രസകരമായ കാരണം ചൂണ്ടിക്കാട്ടിയുള്ള ലീവ് അപേക്ഷയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചിക്കന്‍ കഴിക്കാനാണ് ഈ റെയില്‍വെ ജീവനക്കാരന്‍ അവധി ചോദിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം.

മതിയാവോളം കോഴിക്കറി കഴിക്കാനും ആവശ്യത്തിനുള്ള കോഴി സംഭരിച്ചു വെക്കാനുമായാണ് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. ഒരാഴ്ചത്തേക്കാണ് ഇയാള്‍ അവധി ചോദിച്ചിരിക്കുന്നത്. ടിഎ ആയി ജോലി നോക്കുന്ന പങ്കജ് രാജാണ് ഇത്തരത്തില്‍ ലീവിന് അപേക്ഷിച്ചിരിക്കുന്നത്.
ഹിന്ദുക്കളുടെ ആഘോഷം നടക്കുന്ന ശ്രാവണമാസത്തില്‍ മാംസം കഴിക്കാന്‍ കഴിയാത്തതുകൊണ്ടാണ് വിചിത്രമായ അവധി അപേക്ഷ നല്‍കിയത്.
ഈയടുത്ത് തന്നെ ശ്രാവണ മാസം ആരംഭിക്കും. ഈ ഒരു മാസക്കാലം തങ്ങളാരും മാംസാഹാരങ്ങള്‍ കഴിക്കാറില്ല. ഇതിനാല്‍ തനിക്ക് ജൂണ്‍ 20 മുതല്‍ 27 വരം ലീവ് അനുവദിച്ചു തരണം, എന്തിനെന്നാല്‍ ഈ സമയത്ത് തനിക്ക് ആവശ്യത്തിന് ചിക്കന്‍ കഴിക്കാമെന്നും അതുവഴി ജോലിചെയ്യാനുള്ള കരുത്ത് വീണ്ടെടുക്കാമെന്നുമാണ് ഇദ്ദേഹത്തിന്റെ ലീവ് അപേക്ഷ.
സോഷ്യല്‍ മീഡിയയില്‍ ഈ കത്ത് വൈറലായതോടെ ഈ ജീവനക്കാരനെ തിരയുകയാണ് എല്ലാവരും. അയാള്‍ക്ക് ലീവ് കിട്ടിയോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
Leave a Reply