Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:45 pm

Menu

Published on May 4, 2013 at 6:02 am

‘നീറ്റ് ’ അഞ്ചിന്

neet-exam-on-may-5th

അഖിലേന്ത്യ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയാണ് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ, നീറ്റ് -യു.ജി. ഓരോ സംസ്ഥാനത്തിനും പ്രത്യേകം മെഡിക്കല്‍ പ്രവേശ പരീക്ഷ എന്ന രീതിയില്‍നിന്ന് മാറി അഖിലേന്ത്യ തലത്തില്‍ നടത്തുന്ന ഏകീകൃത പരീക്ഷയാണിത്. മേയ് അഞ്ച് ഞായറാഴ്ചയാണ് പരീക്ഷ. കേരളത്തില്‍ ആദ്യമായാണ് നീറ്റ് പരീക്ഷ നടക്കുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ)ക്കു കീഴിലെ 271 മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കാണ് നീറ്റ് സ്കോര്‍ വഴി പ്രവേശം നല്‍കുന്നത്. ‘നീറ്റി’നു കീഴില്‍ ആകെ 31,000 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. എന്നാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെ കോഴ്സുകളിലേക്ക് പ്രത്യേകം പരീക്ഷയാണുണ്ടാവുക.
ചോദ്യപേപ്പര്‍
വിവിധ സംസ്ഥാന ബോര്‍ഡുകളുടെയും സി.ബി.എസ്.ഇ, എന്‍.സി.ഇ.ആര്‍.ടി തുടങ്ങിയവയുടെയും സിലബസുകള്‍ പരിശോധിച്ച് തയാറാക്കിയ സിലബസിന്‍െറ അടിസ്ഥാനത്തിലാണ് ‘നീറ്റി’ന്‍െറ ചോദ്യാവലി തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ സിലബസനുസരിച്ച് പ്ളസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ‘നീറ്റി’നുള്ള തയാറെടുപ്പ് നടത്താം.
ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളില്‍നിന്നായി 180 ചോദ്യങ്ങളാണുണ്ടാവുക.
ഓരോ വിഷയത്തില്‍നിന്നും 45 ചോദ്യങ്ങള്‍ വീതം. പരീക്ഷാസമയം മൂന്നു മണിക്കൂറായിരിക്കും. അഥവാ, ഒരു ചോദ്യത്തിന് ഉത്തരമെഴുതാന്‍ ലഭിക്കുന്ന സമയം ഒരു മിനിറ്റ്.
അവസാനഘട്ട തയാറെടുപ്പിന്
1. ഭൂരിഭാഗം ചോദ്യങ്ങളും നേരിട്ടുള്ളതും സൂത്രവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായിരിക്കും. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ പരിശോധിച്ച് ഇത്തരം ചോദ്യങ്ങളുടെ ഘടന മനസ്സിലാക്കിയാല്‍ അത് കുറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരം കണ്ടത്തെുന്നതിന് സഹായിക്കും.  പ്രധാനപ്പെട്ട സൂത്രവാക്യങ്ങളും സമവാക്യങ്ങളുമെല്ലാം ഒരിക്കല്‍ കൂടി മറിച്ചുനോക്കുന്നതും നന്നായിരിക്കും.
2. ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റിന്‍െറ (എ.ഐ.പി.എം.ടി) ചോദ്യാവലിയും ‘നീറ്റ്’ ചോദ്യപേപ്പറും തമ്മില്‍ ഘടനയില്‍ കാര്യമായ സാദൃശ്യം ഉണ്ടാവാറുണ്ട്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തെ എ.ഐ.പി.എം.ടിയുടെ ചോദ്യപേപ്പറുകള്‍ അവസാനഘട്ട തയാറെടുപ്പിനായി പരിശോധിക്കുന്നത് ഗുണം ചെയ്യും.
3. എന്‍.സി.ഇ.ആര്‍.ടിയുടെ ടെക്സ്റ്റ് ബുക്കുകളിലെ ചോദ്യങ്ങളും ഗണിതക്രിയകളും ചിത്രങ്ങളും (ഡയഗ്രം) പ്രത്യേകം ശ്രദ്ധിക്കണം. ഇവ അതുപോലത്തെന്നെ ചോദിക്കാനുള്ള സാധ്യത ഏറെയാണ്. പരീക്ഷക്കു മുമ്പായി എന്‍.സി.ഇ.ആര്‍.ടി ടെക്സ്റ്റ് ബുക്കുകള്‍ ഓടിച്ചു വായിക്കുന്നതും നന്നായിരിക്കും.
4. ബയോളജിയില്‍ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ പ്ളസ്വണ്‍ സിലബസില്‍നിന്നാണ് കൂടുതല്‍ ചോദ്യങ്ങളും വന്നിട്ടുള്ളത്.
ഫിസിക്സില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക മെക്കാനിക്സ്, ഇലക്ട്രോ ഡൈനാമിക്സ് എന്നീ വിഷയങ്ങളില്‍നിന്നായിരിക്കും. ഇവ ഇന്‍ഡയറക്ട് ചോദ്യങ്ങളുമായിരിക്കും. ഓപ്റ്റിക്സ്, മോഡേണ്‍ ഫിസിക്സ് എന്നീ ഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍ നേരിട്ടുള്ളതും താരതമ്യേന എളുപ്പവുമായിരിക്കും. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം കണ്ടത്തെി ഇന്‍ഡയറക്ട് ചോദ്യങ്ങളെ നേരിടാന്‍ കൂടുതല്‍ സമയം ലഭിക്കുന്ന സമയക്രമീകരണം സ്വയം നടത്താന്‍ കഴിയണം.
പരീക്ഷ
ഞായറാഴ്ച രാവിലെ പത്തിനാണ് പരീക്ഷ തുടങ്ങുക. എന്നാല്‍, 9.15നുതന്നെ പരീക്ഷാഹാളില്‍ പ്രവേശിച്ചിരിക്കണം. 9.30 മുതല്‍ 9.45 വരെ അഡ്മിറ്റ് കാര്‍ഡും മറ്റും പരിശോധിക്കാനുള്ള സമയമാണ്. 9.55ന് ചോദ്യപേപ്പര്‍ വിതരണം ചെയ്യും. ഒരു മണിക്ക് പരീക്ഷ അവസാനിക്കും.
അഡ്മിറ്റ് കാര്‍ഡ്, പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോഗ്രാഫ്, ബാള്‍ പോയന്‍റ് പേന, കാര്‍ഡ്/ ക്ളിപ്പ് ബോര്‍ഡ് എന്നിവ മാത്രമായിരിക്കും പരീക്ഷാഹാളിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുക. റഫ് വര്‍ക്കുകള്‍ക്കും മറ്റുമായി ടെസ്റ്റ് ബുക്ലെറ്റില്‍ പ്രത്യേകം സ്ഥലം അനുവദിച്ചിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News