Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:23 pm

Menu

Published on January 23, 2014 at 11:03 am

പതിനൊന്നു വയസ്സുക്കാരനെ മദ്യം വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ അയൽവാസി അഞ്ചാം നിലയില്‍ നിന്നും എറിഞ്ഞ് കൊന്നു

neighbour-killed-in-11-years-old-boy

മുംബൈ: താനെയിലെ ദിവ ദാതിവാലിയിൽ പതിനൊന്നു വയസ്സുകാരനെ അഞ്ചാം നിലയിൽ നിന്നും എറിഞ്ഞു കൊന്നു. സംഭവത്തിൽ അയൽവാസിയായ കിരണിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നു വയസ്സുകാരനായ രാഹുലിനെയാണ് അയൽവാസിയായ  കിരണ്‍ താംബെ  മദ്യ ലഹരിയിൽ  അഞ്ചാം നിലയില്‍ നിന്നും എറിഞ്ഞ് കൊന്നത്.  കിരണിന്റെ വീടിന്റെ പുറത്ത്  കളിക്കുകയായിരുന്ന രാഹുലിനോട് മദ്യഷോപ്പില്‍ നിന്നും  മദ്യം വാങ്ങി കൊണ്ടുവരാൻ കിരണ്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ  രാഹുൽ പോകാൻ തയ്യാറാവാത്തതിനെ തുടർന്ന്  മൂര്‍ച്ചയേറിയ ആയുധം കൊണ്ട്  രാഹുലിനെ കുത്തിയ ശേഷം അഞ്ചാം നിലയില്‍ നിന്നും താഴേക്കെറിയുകയായിരുന്നു. രാഹുലിന്റെ കൂടെ കളിക്കുകയായിരുന്ന സഹോദരൻ മാതാപിതാക്കളെ വിവരമറിയിച്ചതിനെ  തുടർന്ന് രാഹുലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാൻ കഴിഞ്ഞില്ല.  നാട്ടുകാര്‍ കിരണിനെ ഓടിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും അയാൾ  ഓടി രക്ഷപെട്ടു. പിന്നീട് മാതാപിതാക്കൾ പോലീസിൽ പരാതി നല്കുകയായിരുന്നു. കിരണ്‍ ഒരു സ്വകാര്യ കമ്പനിയിൽ  കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് ജോലിക്കാരനാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News