Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോളിവുഡ്: ഓസ്‌ക്കാര്‍ പുരസ്‌ക്കാര വേദിയില്‍ അര്‍ദ്ധ നഗ്‌നനായി അവതാരകനെ കണ്ട് പ്രേഷകർ ഞെട്ടി. 2015 ലെ ഓസ്‌കാര്‍ പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് നീല്‍ പാട്രിക് ഹാരിസ് എന്ന അവതാരകന്‍ അര്‍ദ്ധനഗ്നനായെത്തി എല്ലാവരേയും ഞെട്ടിച്ചത്.മികച്ച ചിത്രമായി തെരഞ്ഞെടുത്ത മൈക്കല്‍കീറ്റ് ബേര്‍ഡ്മാനിലെ രംഗം ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലെ വേദിയില്‍ അവതരിപ്പിക്കുകയായിരുന്നു ഇദ്ദേഹം. ചിത്രത്തില്‍ കീറ്റണ്‍ നഗ്‌നനായി റോഡില്‍ കൂടി ഓടുന്ന രംഗമുണ്ട്. ഈ രംഗമാണ് ഡ്രെസ്സിങ് റൂമില്‍ നിന്നും അര്‍ദ്ധനഗ്‌നനായി ഓടിയെത്തി നീല്‍ അവതരിപ്പിച്ച് കാട്ടിയത്.ഇദ്ദേഹത്തിന്റെ അര്‍ദ്ധനഗ്ന പ്രകടനം ഇതിനോടകം തന്നെ ട്വിറ്ററില്‍ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു.
–
–
Leave a Reply