Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on July 17, 2014 at 12:13 pm

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ മുന്നിലിരുന്ന് സമയം കളയുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത..!ഓരോ പോസ്റ്റിനും ഉപയോക്താവിന് പണം നല്‍കുന്ന സോഷ്യല്‍ വെബ്‌സൈറ്റ് വരുന്നു..!!

new-social-network-gives-a-penny-to-users-everytime-they-post-or-share

വാഷിങ്ടണ്‍: കേൾക്കുമ്പോൾ അവിശ്വസനീയമായി  തോന്നുമെങ്കിലും സംഭവം സത്യമാണ്.ബബ്ല്യൂസ് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റാണ് ഉപയോക്താക്കള്‍ക്ക് പുതിയ വാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ഈ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റോ ഷെയറോ ചെയ്യുമ്പോള്‍ യൂസര്‍ക്കു കൂടി പരസ്യങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയൊരു വിഹിതം നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് ബബ്ലൂവ്‌സില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ചാറ്റും ചെയ്യാം ഷെയറും ചെയ്യാം കാശും കിട്ടും എന്നു സാരം. അരവിന്ദ് ദീക്ഷിത്, ജാസണ്‍ സുകാരി എന്നിവര്‍ ചേര്‍ന്നാണ് ബബ്ലൂവ്‌സ് ഡോട്ട് കോം എന്ന പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് തുടങ്ങിയിരിക്കുന്നത്.സൈറ്റില്‍ പോസ്റ്റ് ചെയ്യുന്ന വിഷയത്തിന് അനുസൃതമായ പരസ്യങ്ങളാകും സൈറ്റ് ഉപയോക്താക്കളുടെ പേജില്‍ പോസ്റ്റ് ചെയ്യുക. ഇതില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതമാണ് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചു നല്‍കുക. അതായത് ഇനി മുതല്‍ കൂടുതല്‍ പേര്‍ നിങ്ങളുടെ പോസ്റ്റ് കണ്ടാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന വരുമാനവും കൂടുമെന്നു സാരം.ഉപയോക്താക്കളുടെ സേർച്ചിന്റെയും പ്രവർത്തനങ്ങളുടെയും സ്വഭാവം മനസിലാക്കി അതിനെ മാർക്കറ്റ് ചെയ്യാൻ തങ്ങളില്ലെന്നും ഇവർ പറയുന്നു. ഓരോ പോസ്റ്റും ഏത് സ്വഭാവത്തിലുള്ളതാണെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള പരസ്യമാണ് ബബ്ല്യൂസ് നൽകുക. ഓരോ പോസ്റ്റിലും പരമാവധി 400 അക്ഷരങ്ങളാണ് അനുവദിക്കുക. ബബ്ല്യൂസിന്റെ ബീറ്റാ വേർഷൻ 2012-ൽ അവതരിപ്പിച്ചിരുന്നു. അമേരിക്കയിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുമുള്ള പതിനായിരക്കണക്കിന് പേർ ഇതിൽ അംഗങ്ങളാവുകയും ചെയ്തു. ഇവരുടെ പോസ്റ്റിംഗുകളിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസിലാക്കി പരിഷ്‌കരിച്ച ശേഷമാണ് പുതിയ സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 20 കോടിയോളം രൂപയാണ് പ്രാരംഭ മുതൽമുടക്ക്.ബബ്ല്യൂസിലെ എല്ലാ പോസ്റ്റുകളും ആർക്കും വായിക്കാവുന്നതായിരിക്കും. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുമ്പോൾ തന്നെ അഭിപ്രായങ്ങൾ പബ്ലിക്കായി മാത്രമേ പോസ്റ്റ് ചെയ്യാൻ കഴിയൂവെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമാണ് സൈറ്റ് പ്രവർത്തിക്കുന്നത്. മറ്റ് ഭാഷകളിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അതിനായുള്ള ജോലികൾ തുടരുകയാണെന്നും ജാസൺ പറഞ്ഞു.ഓരോ പോസ്റ്റിനും അമേരിക്കൻ നാണയമായ ഒരു സെന്റ് ലഭിക്കുമെന്നാണ് സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. നൂറ് സെന്റാണ് ഒരു ഡോളർ. ഇത്തരത്തിൽ ഒരാൾക്ക് 50 ഡോളർ സമ്പാദിക്കാനായാൽ അത് തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെടുക്കാം. ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ ഇന്ത്യൻ രൂപയിൽ ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് കമ്പനി വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Credit: IBNLive

Loading...

Leave a Reply

Your email address will not be published.

More News