Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on April 8, 2015 at 11:04 am

ഫേസ് ബുക്കിലൂടെ ഇനി വിവാഹ മോചനവും

new-york-woman-allowed-to-serve-divorce-papers-via-facebook

ന്യൂയോര്‍ക്ക്: ഇനി ഫേസ്ബുക്കിലൂടെയും വിവാഹമോചനം തേടാം.അമേരിക്കയിലെ കോടതിയാണ് ഇതിനുള്ള അനുമതി നൽകിയത്.മാന്‍ഹട്ടന്‍ സുപ്രീം കോടതി ജസ്റ്റിസ് മാത്യാ കൂപ്പറാണ് 26കാരിയായ എലനോറ ബയ്ദൂവിന് തന്റെ ഭര്‍ത്താവ് വിക്ടര്‍ സെന ബ്ലഡ്‌സരാകുവിന് വിവാഹ മോചന കത്തയക്കാന്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗപ്പെടുത്താമെന്ന് വിധിച്ചത്.2009 ല്‍ വിവാഹിതരായ എല്ലനോറ-വിക്‌ടര്‍ ദമ്പതികള്‍ തമ്മില്‍ ആകെയുണ്ടായിരുന്നത്‌ ഫോണിലൂടെയും ഫേസ്‌ബുക്കിലൂടെയുമുള്ള ബന്ധം മാത്രമായിരുന്നു. പാരമ്പര്യ പ്രകാരമുള്ള വിവാഹം സാധ്യമാകാത്തതിനാല്‍ വിവാഹം പൂര്‍ണ്ണമായിട്ടില്ലെന്ന വിശ്വാസത്തെ തുടന്നാണ്‌ ഇരുവരും അകന്നു കഴിഞ്ഞത്‌. ഒരു ദിവസം പോലും ഇവര്‍ ഒന്നിച്ച്‌ താമസിച്ചിരുന്നില്ല. ഘാന പാരമ്പര്യത്തിലുള്ള വിവാഹമായിരുന്നു എല്ലനോറ ആഗ്രഹിച്ചിരുന്നത്‌. എന്നാല്‍, ഇത്‌ സാധിക്കാതിരുന്നതിനെ തുടര്‍ന്ന്‌ ആരംഭം മുതല്‍ക്കേ ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത്‌ തുടങ്ങുകയായിരുന്നു.അകന്നു കഴിയുന്ന വിക്‌ടറിന്റെ പഴയ ഒരു അപ്പാര്‍ട്ട്‌മെന്റ്‌ വിലാസം മാത്രമേ എല്ലനോറയുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 2011 ല്‍ വിക്‌ടര്‍ താമസം മാറി. പുതിയ വിലാസം എല്ലനോറയ്‌ക്ക് നല്‍കിയതുമില്ല.ഇതിനിടെ, വിക്‌ടറുമായുള്ള വിവാഹ ഉടമ്പടി അവസാനിപ്പിക്കാന്‍ തീരുമാനിച്ച എല്ലനോറ അഭിഭാഷകനെ സമീപിക്കുകയും നിയമപരമായ നീക്കങ്ങള്‍ നടത്തുകയും ചെയ്‌തു. എന്നാല്‍, ശരിയായ വിലാസം ഇല്ലാത്തതിനാല്‍ സമന്‍സുകള്‍ കൈമാറാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ്‌ ഫേസ്‌ബുക്കിലൂടെ സമന്‍സ്‌ അയയ്‌ക്കാനുള്ള അനുമതിതേടി എല്ലനോറ വീണ്ടും കോടതിയെ സമീപിച്ചത്‌.എല്ലനോറയുടെ ആവശ്യം അംഗീകരിച്ച കോടതി ആഴ്‌ചയില്‍ ഓരോ ദിവസം വച്ച്‌ മൂന്നാഴ്‌ച തുടര്‍ച്ചതായി സമന്‍സ്‌ സ്വകാര്യ സന്ദേശമായി അയയ്‌ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News