Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 9:02 pm

Menu

Published on May 22, 2015 at 2:52 pm

പനി മാറാന്‍ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തില്‍ പിടിച്ച് നടത്തിച്ചു..!

newborn-baby-forced-to-walk-by-witch-doctor-in-an-attempt-to-cure-high-fever

രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തില്‍ പിടിച്ച് നടത്തിച്ചു! ആസാമിലെ മോറിഗാവ് ജില്ലയിലെ ഗ്രാമത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. കടുത്ത പനി ബാധിച്ച കുഞ്ഞിനെ ഡോക്ടറുടെ എടുത്തു എത്തിക്കുനതിനു പകരം മാതാപിതാക്കള്‍ കുഞ്ഞിനെ ഗ്രാമത്തിലെ തന്നെ ഒരു മന്ത്രവാദിയുടെ അടുക്കൽ എത്തിക്കുകയായിരുന്നു . അവര്‍ നടത്തിയ ചികിത്സയാകട്ടെ ഭീകരവും. രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ നടത്തിച്ചാല്‍ പനിമാറുമെന്നായിരുന്നു ഇവരുടെ ഉപദേശം. മറിഗോണിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച മാതാപിതാക്കള്‍ കുഞ്ഞിന്റെ കഴുത്തില്‍ പിടിച്ച് നടത്തിക്കാനുള്ള ശ്രമം നടത്തി. ഗ്രാമത്തിലെ ജനങ്ങളുടെ മുന്നില്‍ വെച്ചായിരുന്നു നടപടി. ഈ ക്രുരതയുടെ ദൃശ്യങ്ങള്‍ ഒരു ഗ്രാമവാസി മൊബൈലില്‍ പകര്‍ത്തി ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.ഗ്രാമവാസി ഈ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് മന്ത്രവാദിയെയും കുഞ്ഞിനെ നടത്തിച്ച സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News