Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 1:34 pm

Menu

Published on March 18, 2014 at 5:16 pm

മൃതദേഹം സംസ്കരിക്കാനൊരുങ്ങവെ നവജാത ശിശുവിന് ജീവൻ വച്ചു

newborn-saved-before-being-buried-alive-after-mg-hospital-doctors-declare-baby-dead

ജയ്പൂർ :ജയ്പൂരിലെ ബില്‍വാര മഹാത്മാ ഗാന്ധി ഡിസ്ട്രിക്ട് ആശുപത്രിയില്‍ വച്ച് മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ശവസംസ്കാര ചടങ്ങിനിടെ ജീവൻ വച്ചു.ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.പപ്പു എന്നയാളുടെ ഭാര്യ ഗജ്‌രിയാണ് പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചത്.കുഞ്ഞ് മരിച്ചെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതിനെ തുടർന്ന്ജനനീ സുരക്ഷാ ഫോറത്തിൽ കുഞ്ഞ് മരിച്ചതായി മാതാപിതാക്കളെ കൊണ്ട് ആശുപതിക്കാർ ഒപ്പിട്ടു വാങ്ങി.പിന്നീട് മൃതദേഹം വിട്ടുകൊടുത്തു.നാട്ടിലെത്തി മൃതദേഹം സംസ്‌കരിക്കാനൊരുങ്ങിയപ്പോൾ ഗജ്‌രിയുടെ അമ്മ പ്രേംദേവി കുഞ്ഞ് ശ്വസിക്കുന്നതായും കണ്ണുകള്‍ അനങ്ങുന്നതായും കണ്ടു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുഞ്ഞിപ്പോൾ അപകട നില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു.നവജാത ശിശുക്കളുടെ ഹൃദയം മിനിറ്റില്‍ 120 മുതല്‍ 140 തവണ വരെ മിടിക്കാറുണ്ട്. ഇലക്ട്രോണിക് ചെക്ക് അപ്പ് നടത്തുമ്പോള്‍ ചിലപ്പോൾ കുട്ടി മരിച്ചതായി കാണുമെന്നുംകുഞ്ഞിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുമ്പോള്‍ ശരീരം കൂടുതല്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. അതിനാല്‍ ഒരിക്കലും ഒരു നവജാതശിശു ജനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചതായി പ്രഖ്യാപിക്കരുതെന്ന് റിട്ടയേഡ് പീഡിയാട്രീഷ്യന്‍ രാജേഷ് ചാപ്പര്‍വാള്‍ പറഞ്ഞു.എന്തായാലും കുഞ്ഞിൻറെ വീട്ടുകാർ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണവുമായി വന്നിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News