Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:53 am

Menu

Published on January 19, 2018 at 3:25 pm

ഭർത്താവ് ഷോപ്പിങ് പിറ്റേ ദിവസത്തേയ്ക്ക് മാറ്റിയതിന് നവവധു ആത്മഹത്യ ചെയ്തു

newly-married-wife-suicide-for-simple-reason-lucknow

ലക്‌നൗ: ഭര്‍ത്താവ് ഷോപ്പിങിന് കൊണ്ടു പോയില്ലെന്ന കാരണത്താല്‍ നവവധു ആത്മഹത്യ ചെയ്തു. ലക്‌നൗവിലാണ് സംഭവം. വെറും നിസ്സാര പിണക്കത്തിന്റെ പേരിലാണ് 23കാരിയാണ് തൂങ്ങി മരിച്ചത്. ദീപക് ദിവേദി എന്ന യുവാവിന്റെ ഭാര്യ ദീപികയാണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ വിവാഹം.

ഈ ശനിയാഴ്ചയായിരുന്നു സംഭവം. അന്ന് ഓഫീസ് ലീവാക്കി ഷോപ്പിങിന് പോകണമെന്ന് ദീപിക ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഓഫീസില്‍ തിരക്ക് കൂടുതലായിരുന്നതിനാല്‍ ഞായറാഴ്ച പോകാമെന്ന് ദീപക് പറഞ്ഞു. ഉടന്‍ ദീപിക ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. അടുത്ത മാസം നടക്കാനിരിക്കുന്ന ബന്ധുവിന്റെ കല്ല്യാണത്തിനു വേണ്ടിയുള്ള ഷോപ്പിങ് ആയിരുന്നു.

അങ്ങനെ അന്ന് വൈകിട്ട് ഓഫീസില്‍ നിന്നും തിരിച്ചെത്തിയ ദീപക് വാതില്‍ മുട്ടിയെങ്കിലും തുറക്കാതെ വന്നപ്പോള്‍ പിണക്കം കാരണമായിരിക്കും എന്ന് കരുതി ലോബിയില്‍ തന്നെ കിടന്നുറങ്ങി. പക്ഷെ തൊട്ടടുത്ത ദിവസമായിട്ടും മുറി തുറക്കാതെ വന്നതോടെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു. ആ സമയത്താണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദീപക് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News