Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on March 13, 2015 at 5:35 pm

ഡയറ്റിംഗിലൂടെ ശരീരഭാരം കുറച്ച് നായയും..!

newly-slim-ohio-dog-runs-again-after-recovering-from-diet

ഒഹിയോ: ഒഹിയോ സ്വദേശിയായ ബ്രൂക്ക് ബർട്ടൺ എന്ന വ്യക്തിയുടെ ഡെന്നീസ് എന്ന തടിയൻ നായയാണ് ഡയറ്റിംഗ് നടത്തി സ്ലിമ്മായത്. രണ്ട് വര്‍ഷം മുമ്പ് 56 പൗണ്ടായിരുന്ന ഡെന്നിസിന്റെ ഭാരം ഇപ്പോള്‍ 12 പൗണ്ടായി കുറഞ്ഞിരിക്കയാണ്.അമിത ഭാരം മൂലം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന ഡെന്നിസിനെ സഹതാപം തോന്നിയാണ് ബര്‍ട്ടണ്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നത്.ബർഗർ,​ പിസ്സ,​ മനുഷ്യർ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങൾ എന്നിവയാണ് ബർട്ടണിന്റെ ബന്ധു ഡെന്നീസിന് നൽകിയിരുന്നത്. എന്നാൽ അമിതമായി ഭക്ഷണം കഴിച്ച് കഴിച്ച് ഡെന്നീസ് ഒരു തടിയനായി മാറുന്നത് അവർ ശ്രദ്ധിച്ചില്ല.ഈ അവസ്ഥയിലുള്ള ഡെന്നീസിനെ ബർട്ടൺ 2013ൽ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഡെന്നീസിന്റെ വണ്ണം കുറയ്ക്കാനായി നായകൾക്ക് നൽകുന്ന ഡ്രൈ ഫുഡാണ് ബർട്ടൻ നൽകിയത്. ഇതോടൊപ്പം ധാരാളമായി നടക്കാൻ കൊണ്ടു പോവുകയും വളരെയധികം അവനെ സ്നേഹിക്കുകയും ചെയ്തു.ഇപ്പോഴത്തെ ഡെന്നീസിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഉടമസ്ഥനായ ബര്‍ട്ടണ്‍.തടിച്ച് കൂനിക്കൂടിയിരുന്ന ഡെന്നീസ് ഇപ്പോള്‍ വളരെ സന്തുഷ്ടനായി അണ്ണാരക്കണ്ണന്മാരുടെ പിന്നാലെ ഓടിക്കളിച്ച് നടക്കുകയാണെന്നാണ് ബര്‍ട്ടണ്‍ പറയുന്നത്.

DOG1

Loading...

Leave a Reply

Your email address will not be published.

More News