Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 3:36 pm

Menu

Published on September 30, 2013 at 11:36 am

വാഹന പരിശോധനക്ക് ദുബൈയില്‍ അത്യാധുനിക സംവിധാനം

next_generation_vehicle_test

ദുബൈ:ലോകത്തിലാദ്യമായി വാഹനങ്ങളുടെ സങ്കേതിക പരിശോധന നടത്തുന്നതിനുള്ള അത്യാധുനിക സംവിധാനം ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ)ക്ക് കീഴില്‍ അല്‍ ഖിസൈസില്‍ ക്വിക്ക് എന്ന പേരില്‍ തുടങ്ങിയ ഈ സംവിധാനം ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായർ ഉദ്ഘാടനം ചെയ്തു മനുഷ്യന്‍െറ യാതൊരു സഹായമോ ഇടപെടലോ ഇല്ലാതെ പൂര്‍ണമായും യന്ത്രംവഴിയാണ് പരിശോധന. രജിസ്ട്രേഷന്‍ പുതുക്കാന്‍ വരുന്ന വാഹനങ്ങളാണ് ഇവിടെ പരിശോധിക്കുക.

പരിശോധനക്കുള്ള വാഹനം എത്തിക്കഴിഞ്ഞാല്‍ ആദ്യം നമ്പര്‍ പ്ളേറ്റിന്‍െറ ഫോട്ടോ എടുക്കുന്നു. ടെസിറ്റിങ് ബേയിലേക്ക് വാഹനം കടക്കുന്നതോടെ പൂര്‍ണമായും കമ്പ്യുട്ടര്‍ നിയന്ത്രിതമാണ് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. ഹെഡ്ലൈറ്റ്, ബ്രേക്ക്, സസ്പെന്‍ഷന്‍ സംവിധാനം, ചേസിസ്,അടിഭാഗം തുടങ്ങിയവ ആധുനിക കാമറകളുപയോഗിച്ച് പരിശോധിക്കുന്നു. വാഹനത്തിന്‍െറ ശബ്ദം വരെ പരിശോധിക്കും. ആറൂ വാഹനങ്ങള്‍ ഇങ്ങിനെ ഒരേ സമയം ഇവിടെ പരിശോധിക്കാനാകും. ബൈക്കിനായി മറ്റൊരു ട്രാക്കുമുണ്ട്. ദിവസം 1,500 വാഹനങ്ങളുടെ സാങ്കേതിക പരിശോധന നടത്താന്‍ സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News