Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:27 pm

Menu

Published on April 24, 2013 at 5:47 am

നിതാഖാത്: സ്പോണ്‍സര്‍ ഇല്ലെങ്കില്‍ യാത്രച്ചെലവ് സൗദി വഹിക്കും

nitaqat

ന്യൂദല്‍ഹി: നിതാഖാത് പ്രശ്നത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അനുകൂലമായ സമീപനംഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ച് കേരളത്തിലെ ഇടത് എം.പിമാര്‍ സൗദി സ്ഥാനപതി സൗദ് മുഹമ്മദ് അല്‍ സാതിയുമായി കൂടിക്കാഴ്ച നടത്തി.
ഈ വിഷയത്തില്‍ കഴിയുന്നത്ര സഹായങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായി എം.പിമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഇതിനിടെ, പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ പ്രതിനിധി സംഘം അധികൃതരുമായി ചര്‍ച്ച നടത്താന്‍ ഞായറാഴ്ച സൗദിയിലേക്ക് പോവും. മതിയായ രേഖകളില്ലാതെ നിയമവിരുദ്ധമായി കൊണ്ടുപോയവരെ സ്വദേശത്ത് തിരിച്ചെത്തിക്കുന്നതിന് വിമാന ടിക്കറ്റ് സ്പോണ്‍സര്‍മാര്‍ എടുക്കണമെന്ന് വ്യവസ്ഥ ചെയ്യുമെന്ന് അംബാസഡര്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായി പി. കരുണാകരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


സ്പോണ്‍സര്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ മടക്കയാത്രാ ചെലവ് സൗദി ഭരണകൂടം വഹിക്കും. തിരിച്ചുവരുന്നവര്‍ക്ക് ഗ്രീന്‍ കാറ്റഗറി കമ്പനികളിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടായിരിക്കും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരൊഴികെയുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് തടസ്സമുണ്ടാവില്ല. ഇതുവരെയുള്ള സമ്പാദ്യം നാട്ടിലേക്ക് കൊണ്ടുവരാനും തടസ്സമുണ്ടാവില്ലെന്ന് അംബാസഡര്‍ അറിയിച്ചുവെന്ന് എം.പിമാര്‍ പറഞ്ഞു.
സ്പോണ്‍സര്‍മാരുടെ തെറ്റിന് സൗദിയില്‍ തൊഴിലെടുക്കാന്‍ എത്തിയവരെ ശിക്ഷിക്കരുതെന്ന് എം.പിമാര്‍ അംബാസഡറോട് അഭ്യര്‍ഥിച്ചു. കഴിയാവുന്നത്ര ആളുകള്‍ക്ക് നിയമപരമായ പിന്‍ബലത്തോടെ സൗദിയില്‍ തുടരാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാക്കണം. പിടികൂടുന്നവരെ കേസെടുക്കുകയോ ജയിലില്‍ അയക്കുകയോ ചെയ്യാതെ എംബസി മുഖേന തിരിച്ചയക്കണം.
റെഡ് കാറ്റഗറിയില്‍ പെടുത്തി എക്സിറ്റ് വിസ നല്‍കിയാല്‍ ഗള്‍ഫില്‍ എവിടെയും ജോലിചെയ്യാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാവും. ഇതൊഴിവാക്കണമെന്നും അഭ്യര്‍ഥിച്ചതായി എം.പി സംഘം പറഞ്ഞു.
പി. കരുണാകരന്‍െറ നേതൃത്വത്തില്‍ ഇടത് എം.പിമാരുടെ എട്ടംഗ സംഘമാണ് സൗദി അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്.
പി. രാജീവ്, എം.പി അച്യുതന്‍, കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, സി.പി നാരായണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നിതാഖാത് വിഷയത്തില്‍ ഫലപ്രദമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഇ. അഹമ്മദ് എന്നിവര്‍ക്ക് ഇടത് എം.പിമാര്‍ നിവേദനം നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News