Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:13 am

Menu

Published on August 3, 2015 at 4:22 pm

ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കാന്‍ സാധ്യതയില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍

no-chance-for-sreesanth-to-come-back-to-cricket-says-anurag-thakur

ന്യൂഡല്‍ഹി:ഐ.പി.എല്‍ കോഴ വിവാദത്തില്‍ നിന്നും കുറ്റവിമുക്തരാക്കപ്പെട്ട ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബി.ജെ.പി എം.പിയും ബി.സി.സി.ഐ സെക്രട്ടറിയുമായ അനുരാഗ് താക്കൂര്‍. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ അനുരാഗ് താക്കൂര്‍ ഭീഷണിസ്വരം ഉയര്‍ത്തിയത്.
ക്രിമിനല്‍ നടപടികളില്‍ നിന്നും ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ കോടതി ഒഴിവാക്കിയെങ്കിലും ബോര്‍ഡിന്റെ തീരുമാനം അഴിമതി വിരുദ്ധ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും നിലവില്‍ ഇത് മാറി ഇവര്‍ക്ക് കളിയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
നേരത്തെ പാട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷം ശ്രീശാന്ത് പരിശീലനം ആരംഭിച്ചിരുന്നു. ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ കെ.സി.എ ബി.സി.സി.ഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Loading...

Comments are closed.

More News