Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചണ്ഡിഗഢ്: ബോളിവുഡ് നടൻ ഹൃതിക് റോഷനൊപ്പം ഡിന്നര്‍ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നു കാട്ടി യുവതി കൊക്കകോളയ്‌ക്കെതിരെ കോടതിയില്‍ പരാതി നല്‍കി.ഹരിയാണയിലെ പഞ്ചകുള സ്വദേശിനിയായ ശിഖ മൊംഗ ആണ് പരാതിക്കാരി. 2.5കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 15 വര്‍ഷം മുമ്പ് കൊക്കകോളയുടെ മത്സരത്തില്‍ പങ്കെടുത്ത്, ബോളിവുഡ് നടന്‍ ഹൃതിക് റോഷനൊപ്പം റൊമാന്റിക് ഡിന്നറിനുള്ള അവസരം ലഭിച്ച യുവതിക്ക്, ഇതുവരെ താരത്തെ കാണാന്‍ പോലും സാധിച്ചിട്ടില്ല. ചണ്ഡിഗഢിലെ പഞ്ചുലയില്‍ നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് കോര്‍പ്പറേറ്റ് ഭീമന് കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.2000ത്തിലാണ് ഇങ്ങനെയൊരു വാഗ്ദാനവുമായി കമ്പനിയുടെ പരസ്യം പ്രചരിപ്പിച്ചിരുന്നത്. അന്ന് കൗമാരക്കാരിയായിരുന്ന ശിഖ, ഗവര്‍ണ്‍മെന്റ് ഗേള്‍സ് കോളജിലാണു പഠിച്ചിരുന്നത്. വീട്ടില്‍ നിന്നുകിട്ടുന്ന പോക്കറ്റ്മണി ഉപയോഗിച്ചാണ് താന്‍ കോള വാങ്ങിയിരുന്നതെന്നും അവര്‍ പരാതിയില്‍ പറയുന്നു. ശീതളപാനീയത്തിന്റെ അടപ്പില്‍ നിന്നാണ് വിജയിയെ കണ്ടെത്തിയിരുന്നത്. മെയ് 22, 2000ത്തിലാണ് കമ്പനി വിജയിയെ പ്രഖ്യാപിച്ചത്.തുടര്‍ന്ന് ചണ്ഡിഗഢിലെ കൊക്കകോള മാര്‍ക്കറ്റിംഗ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, അഞ്ചു ലക്ഷം രൂപ നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ശിഖയ്ക്കു വേണ്ടിയിരുന്നത് പ്രിയതാരത്തോടൊപ്പമുള്ള നിമിഷങ്ങളായിരുന്നു. വാഗ്ദാനം നടപ്പിലാകാതെ വന്നതോടെ, ജൂണ്‍ 2003ല്‍ ഇവര്‍ ജില്ലാ കോടതിയില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു.
Leave a Reply