Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:35 am

Menu

Published on November 9, 2013 at 12:59 pm

രാജസ്ഥാനിൽ പുകവലികാർക്ക് സർക്കാർ ജോലിയില്ല!

no-government-jobin-rajasthan-to-smoke-cigarettes-and-chew-gutka

പുകവലിക്കാര്‍ക്കും ഗുഡ്ഗ ഉപയോഗിക്കുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല.രാജസ്ഥാനിലാണ് സിഗരറ്റ് വലിക്കാര്‍ക്കും ഗുഡ്ഗ ഉപയോഗിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കാത്തത്.പുക വലിക്കുകയോ ഗുഡ്ക ഉപയോഗിക്കുകയോ ഇല്ല എന്ന് എഴുതിക്കൊടുത്താല്‍ മാത്രമേ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇനിമുതല്‍ ജോലി നല്‍കേണ്ടതുള്ളൂ എന്നാണ് തീരുമാനം2013 ഒക്ടോബര്‍ 4 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത് സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന സമയത്ത് പുകവലിക്കുകയോ ഗുഡ്ക ഉപയോഗിക്കുകയോ ഇല്ല എന്ന ഉറപ്പ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം.സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തിലൊരു ഉറപ്പ് വാങ്ങണമെന്ന് സംസ്ഥാനതല പുകയില നിയന്ത്രണ കമ്മിറ്റി കഴിഞ്ഞ വര്‍ഷം നവംബറില്‍ ശുപാര്‍ശ ചെയ്തിരുന്നു.ഇത്തരത്തിലൊരു നടപടി തുടക്കത്തില്‍ തന്നെ പുകവലി ഉപേക്ഷിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുമെന്നും കമ്മിറ്റി പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റചട്ടങ്ങള്‍ നിലവില്‍ വന്ന ദിവസം തന്നെയാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ ഇത്തരമൊരു നിയമം ആദ്യമായിരിക്കും എന്നാണ് അധികൃതര്‍ പറയുന്നത്.ദേശീയ ക്യാന്‍സര്‍ രജിസ്ട്രിയുടെ കണക്കുകള്‍ പ്രകാരം പുകയില ഉപയോഗിക്കുന്ന 50 ശതമാനം പുരുഷന്മാര്‍ക്കും 20 ശതമാനം സ്ത്രീകള്‍ക്കും ക്യാന്‍സര്‍ പിടിപെടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News