Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on July 17, 2014 at 3:35 pm

മന്ത്രിയ്ക്ക് ഐസ്‌ക്രീം നൽകിയില്ല; ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ്

no-ice-cream-for-maharashtra-deputy-cm-ajit-pawar-notice-sent-to-2-engineers

ഔറംഗാബാദ്:  ഉച്ചഭക്ഷണത്തിന് മന്ത്രിയ്ക്ക് ഐസ്ക്രീം  നൽകാത്തതിനാൽ ഉധ്യോഗസ്ഥന്മാർക്ക് നോട്ടീസ് .മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി  അജിത് പവാറിന് ഐസ്‌ക്രീം നൽകാത്തതിനാണ് പൊതുമരാമത്ത് വകുപ്പിലെ രണ്ട് എഞ്ചിനീയർമാർക്ക് ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്.എൻ.സി.പിയുടെ സമ്മേളനത്തിന് ജൽന എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ ഉച്ച ഭക്ഷണത്തിനായാണ് പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റസ്റ്റ് ഹൗസിൽ അജിത് പവാർ എത്തിയത്.ഉച്ചഭക്ഷണം  കഴിഞ്ഞതിന് ശേഷം ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് റെസ്റ്റ് ഹൗസ് ജീവനക്കാർ മറുപടി നൽകി. ഉപമുഖ്യൻ ഒന്നും മിണ്ടാതെ പോയെങ്കിലും അദ്ദേഹത്തിന്റെ അനുയായികൾ വെറുതെയിരുന്നില്ല. എൻ.സി.പി. പ്രവർത്തകർ ജില്ലാ കലക്ടർക്ക് നേരിട്ട് പരാതി നൽകുകയും ജീവനക്കാർ വരുത്തിയ ഗുരുതരമായ വീഴ്ചക്ക് കാരണം കാണിക്കൽ നോട്ടിസ് വാങ്ങികൊടുക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News