Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on April 18, 2016 at 5:22 pm

വരന്റെ വീട്ടിൽ ശൗചാലയമില്ല; വിവാഹത്തിൽ നിന്നും പിന്മാറിയ വധു വേദിയിൽ വച്ച് മറ്റൊരാളെ വിവാഹം ചെയ്തു

no-toilet-in-grooms-house-kanpur-woman-refuses-to-tie-knot

കാണ്‍പൂര്‍:വരന്റെ വീട്ടിൽ ശൗചാലയമില്ലെന്ന കാരണത്താല്‍ ഒരു വധു വിവാഹത്തിൽ നിന്നു പിന്മാറി.മാത്രമല്ല അതേ വിവാഹ പന്തലിൽ വച്ചു തന്നെ തൊട്ടടുത്ത ദിവസം ഗൃഹത്തിൽ ശൗചാലയമുള്ള മറ്റൊരു വരനെ വിവാഹം കഴിക്കുകയും യുവതി ചെയ്തു.ഉത്തർപ്രദേശിലെ കാൻപൂരിൽ നടന്ന സമൂഹവിവാഹത്തിലാണ് ഇത്തരമൊരു സംഭവം  നടന്നത്.വീട്ടില്‍ ശൗചാലയം വേണമെന്ന യുവതിയുടെ ആവശ്യം ആദ്യ വരന്‍ നേരത്തേ തന്നെ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ വിവാഹത്തിന്റെ തലേന്ന് വരെ ഇക്കാര്യം ചെയ്തില്ല. തുടര്‍ന്നാണ് വിവാഹവേദിയില്‍ വെച്ച് പരസ്യമായി പെണ്‍കുട്ടി എല്ലാവരേയും ഞെട്ടിച്ച് തനിക്ക് ഈ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുന്‍കയ്യെടുത്തവര്‍ തന്നെ വീട്ടില്‍ ശൗചാലയമുളള മറ്റൊരാളെ കണ്ടെത്തി പെണ്‍കുട്ടിയുടെ വിവാഹം നടത്തി. ആദ്യ വരന് പകരമെത്തിയ ആള്‍ക്ക് വീട്ടില്‍ ശൗചാലയം ഉണ്ടെന്ന കാരണത്താലാണ് വിദ്യാഭ്യാസമുള്ള യുവതി വിവാഹത്തിന് സമ്മതംമൂളിയത്. ഇതോടെ അതേ വേദിയില്‍ തന്നെ വിവാഹം നടന്നു.

Loading...

Leave a Reply

Your email address will not be published.

More News