Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 3:17 pm

Menu

Published on January 4, 2014 at 1:39 pm

ഉത്തരകൊറിയയില്‍ പ്രസിഡന്റ് അമ്മാവനെ വധിച്ചത് നഗ്നനാക്കി വേട്ടപ്പട്ടികള്‍ക്ക് ഇട്ടുകൊടുത്ത്

north-koreas-kim-jong-un-made-starving-dogs-eat-naked-uncle-alive-in-cage

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ അമ്മാവനായ ജാംങ് സോങ് തേക്കിനെ വധിച്ചത് പട്ടികള്‍ക്കിട്ടുകൊടുത്ത്.ലോകത്തിന് മുന്നില്‍ അധികമൊന്നും തങ്ങളുടെ ജാലകങ്ങള്‍ തുറന്നിടാത്ത ഉത്തര കൊറിയയില്‍ ആണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. രാഷ്ട്രത്തലവനായ കിം ജോങ് ഉന്‍ തന്റെ സ്വന്തം അമ്മാവനെയാണ് ഇത്തരത്തില്‍ വധിച്ചത്.രാജ്യോ ദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കിം ജോങ് ഉന്‍ അമ്മവന്‍ ജാങ് സോങ് തേക്കിനെ വധിച്ച വാര്‍ത്ത നേരത്തേ തന്നെ പുറത്ത് വന്നിരുന്നു.എന്നാല്‍ എങ്ങനെയാണ് ആ വധ ശിക്ഷ നടപ്പാക്കിയത് എന്നത് ചൈനയിലെ ഒരു പത്രമാണ് പുറത്ത് വിട്ടത്.മൂന്ന് ദിവസം പട്ടിണിക്കിട്ട 120 പട്ടികളെ നിറഞ്ഞ അറയിലേക്ക് നഗ്ന നാക്കി ഓടിച്ച തേക്കിനെ തള്ളിവിടുകയായിരുന്നു. ഒരു മണിക്കൂറിനകം ആറുപേരുടെയും മൃതദേഹങ്ങള്‍ കീറിപ്പറിഞ്ഞ രീതിയില്‍ കണ്ടെത്തിയത്.വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ വെടിവെച്ച് കൊല്ലുന്നരീതിയാണ് ഉത്തര കൊറിയയിലുള്ളത്. അമ്മാവനോടുള്ള ഉന്നിന്റെ കടുത്ത വെറുപ്പാണ് ഇതില്‍നിന്ന് പ്രകടമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണകൂടത്തിലെ രണ്ടാമനായിരുന്നു ഈ അമ്മാവന്‍.അട്ടിമറി ശ്രമം, രാജ്യ ദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് തേക്കിന് മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. മറ്റൊരാളും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടരുത് എന്ന ഒരു താക്കീത് കൂടിയാണ് ഈ വധശിക്ഷ.

Loading...

Leave a Reply

Your email address will not be published.

More News