Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:06 am

Menu

Published on July 6, 2017 at 1:28 pm

സ്ത്രീധനത്തില്‍ 10,000 രൂപ കുറഞ്ഞു; വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു

not-given-rs-10000-as-dowry-groom-dumps-bride-on-the-road

ജാമുയി(ബിഹാര്‍): സ്ത്രീധന തുകയില്‍ 10,000 രൂപ കുറവുവന്നതില്‍ രോഷംപൂണ്ട് വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു.

ബിഹാറിലെ ജാമുയി ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വരന്റെ കുടുംബം ആവശ്യപ്പെട്ട 1.50 ലക്ഷം രൂപയില്‍ 1.40 ലക്ഷം രൂപയും ആഭരണങ്ങളും വധു കൗസല്യയുടെ കുടുംബത്തിനു സംഘടിപ്പിക്കാനായി. ബാക്കി 10,000 രൂപയ്ക്ക് അവര്‍ സാവകാശം തേടിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചുനല്‍കാന്‍ വരനും കൂട്ടരും തയാറായില്ല.

തിങ്കളാഴ്ച രാത്രിയായിരുന്നു മലയ്പുര്‍ ഗ്രാമത്തിലെ ഫൂലോ ദേവിയുടെ മകള്‍ കൗസല്യയും നാഗ്പുര്‍ ഗ്രാമത്തിലെ അമാന്‍ ചൗധരിയുമായുള്ള വിവാഹം. പിറ്റേന്നു രാവിലെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നതിനു മുന്നോടിയായി സ്ത്രീധനത്തിന്റെ ബാക്കി തുക അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കുറച്ചുകൂടി സാവകാശം വേണമെന്ന് ദേവിയും ഗ്രാമീണരും ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അമര്‍ഷം രേഖപ്പെടുത്തിയാണ് വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാര്‍ നാഗ്പൂരിലേക്കു തിരിച്ചത്.

എന്നാല്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചശേഷം അമാന്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും അഞ്ചുമിനിറ്റിനുള്ളില്‍ തിരികെയെത്താം എന്നു പറഞ്ഞ് കൗസല്യയെ അവിടെയിറക്കുകയുമായിരുന്നു. എന്നാല്‍ രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും അമാന്‍ തിരികെ എത്തിയില്ല. തുടര്‍ന്ന് കൗസല്യ വീട്ടില്‍ തിരികെയെത്തുകയായിരുന്നു. അതേസമയം, വരന്റെ നടപടിക്കെതിരെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News