Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 10:59 pm

Menu

Published on January 7, 2017 at 11:05 am

അസാധു നോട്ടുകള്‍ കൈവശമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

nris-can-exchange-old-rs-500-rs-1000-notes-till-june-30

ന്യൂഡല്‍ഹി: നവംബര്‍ 8ന് അസാധുനോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കി.

മുന്‍ പ്രഖ്യാപനപ്രകാരം ഇവര്‍ക്ക് മാര്‍ച്ച് 31 വരെയാണ് സമയം നല്‍കിയിരുന്നത്. വിദേശത്തുള്ള ഇന്ത്യക്കാര്‍ സൗകര്യംപോലെ നാട്ടിലെത്തി പണം നിക്ഷേപിക്കുന്നതിനാണ് തീയതി നീട്ടിയതെന്ന് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍ നിക്ഷേപിക്കാന്‍ പണം കൊണ്ടുവരുന്നത് വിദേശനാണയവിനിമയച്ചട്ടപ്രകാരമായിരിക്കണം. ഈ ചട്ടപ്രകാരം 25,000 രൂപയേ ഒരാള്‍ക്ക്ക്ക് ഇന്ത്യയില്‍ കൊണ്ടുവരാന്‍ സാധിക്കൂ.

എന്നാല്‍ പ്രവാസികള്‍ക്കും നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ 8നും ഡിസംബര്‍ 30നും ഇടയില്‍ വിദേശത്തായിരുന്നവര്‍ക്കും അസാധു നോട്ടുകള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കസ്റ്റംസ് സാക്ഷ്യപത്രം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

നാട്ടിലുള്ളവര്‍ക്ക് ഇനി അസാധു നോട്ട് മാറ്റിയെടുക്കാന്‍ അവസരമുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ദിവസം പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്കും നോട്ട് നിരോധന കാലയളവില്‍ വിദേശത്തായിരുന്നവര്‍ക്കും മാത്രമാക്കി അസാധു നോട്ട് മാറ്റല്‍ നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റിസര്‍വ് ബാങ്ക് സര്‍ക്കുലറിലൂടെ മറ്റു ധനകാര്യസ്ഥാപനങ്ങളെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ഇക്കൂട്ടര്‍ ഇതിനായി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ നിന്ന് അതിനുള്ള സാക്ഷ്യപത്രം വാങ്ങണം. അസാധുവാക്കിയ നോട്ടുകള്‍ കാണിച്ചതിനുശേഷം ലഭിക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം നിശ്ചിതബാങ്കുകളിലേ പണം നിക്ഷേപിക്കാനാവൂ. 25,000 രൂപവരെയാണ് ഇവര്‍ക്കുള്ള നിക്ഷേപ പരിധിയെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അസാധു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷമേ സാക്ഷ്യപത്രം നല്‍കാവൂ. വിദേശത്തുനിന്നുവരുന്നവരോട് നോട്ടുമായി ബന്ധപ്പെട്ടവിഷയത്തില്‍ മാന്യമായി ഇടപെടണമെന്നും ഒരുതരത്തിലുള്ള അസൗകര്യവും യാത്രക്കാര്‍ക്ക് ഉണ്ടാവരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News