Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:35 am

Menu

Published on November 1, 2013 at 12:43 pm

യാഹുവിന്റെയും ഗൂഗിളിന്റെയും കേന്ദ്രങ്ങളിലെല്ലാം യു.എസ് ചാര ഏജന്‍സി കടന്നുകയറ്റം;

nsa-tapped-into-google-and-yahoo-data-centres

വാഷിങ്ടണ്‍: വിദേശരാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങളുടെയും രാഷ്ട്ര നേതാക്കളുടെയും ടെലിഫോണ്‍ ചോര്‍ത്തിയ യു.എസ് ചാര ഏജന്‍സി സ്വന്തം രാജ്യത്തെ ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിൻറെയും യാഹൂവിൻറെയും വിവരങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. 2013, ജനുവരി 9ന് രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തില്‍, എന്‍ എസ് എയുടെ ഫോര്‍ട്ട് മിഡി, മേരിലാന്‍ഡ് കേന്ദ്രങ്ങള്‍ ദശലക്ഷക്കണക്കിന് വിവരങ്ങള്‍ ഗൂഗിളിൻറെയും യാഹുവിൻറെയും ആഭ്യന്തര നെറ്റ്‌വര്‍ക്കുകളില്‍ കയറി അവരുടെ വിവര ശേഖരങ്ങളില്‍നിന്നും ചോര്‍ത്തിയതായി പറഞ്ഞു. 30 ദിവസം ഇങ്ങനെ പ്രവര്‍ത്തിച്ച് പിന്മാറുമ്പോള്‍ എന്‍ എസ് എ 180 മില്യണ്‍ പുതിയ റെക്കോഡുകളാണ് ‘മെറ്റാഡേറ്റ’യിലേക്കുവേണ്ടി ശേഖരിച്ചത്. ഇവയില്‍ അയച്ചതും ലഭിച്ചതുമായ ഇ മെയിലുകള്‍, അക്ഷരങ്ങള്‍ കൊണ്ടുള്ള മെസേജുകള്‍, ഓഡിയോ, വീഡിയോ തുടങ്ങിയവയാണ് വന്‍തോതില്‍ എന്‍ എസ് എ ശേഖരിച്ചത്.ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ നിയമപരമായ ചോദ്യങ്ങള്‍ ഉയരുകയാണ്. എന്‍ എസ് എ ഫെഡറല്‍ വയര്‍ടാപ് നിയമങ്ങള്‍ ലംഘിക്കുകയല്ലേ എന്നാണ് ചോദ്യം.വിവരങ്ങള്‍ ചോര്‍ത്തുന്ന എന്‍ എസ് എയുടെ നടപടിയെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ ദേഷ്യത്തോടെ പ്രതികരിക്കുകയും വിവരങ്ങള്‍ ശേഖരിക്കാനും അതിനുള്ള അവകാശവും സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസ് പരിഗണിക്കാനിരിക്കെയാണ് യാഹുവിൻറെയും ഗൂഗിളിൻറെയും ലോകത്താകമാനമുള്ള കേന്ദ്രങ്ങളിലും ഇവര്‍ നുഴഞ്ഞുകയറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
‘മസ്‌കുലാര്‍’ എന്ന പദ്ധതി ഉപയോഗിച്ച് സഹകരണത്തോടെയാണ് എന്‍ എസ് എയും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയാ ജി സി എച്ച് ക്യുവും ഗൂഗിളില്‍നിന്നും യാഹുവില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്തിയത്. ഡേറ്റാ സെന്ററുകളില്‍നിന്നും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍വഴി പുറത്തേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ വിവരങ്ങള്‍ മുഴുവന്‍ എന്‍ എസ് എയും ജി എസ് എച്ച് ക്യുവും റെക്കോഡുചെയ്യുകയായിരുന്നെന്ന് വാഷിങ്ങ്ടണ്‍ പോസ്റ്റിൻറെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരങ്ങള്‍ ശേഖരിക്കുന്നതിനായി യാഹുവിനെയും ഗൂഗിളിനെയും നിര്‍ബന്ധിക്കുന്നതിന് കോടതി ഉത്തരവും പ്രയോജനപ്പെടുത്തിയ എന്‍ എസ് എ ഇതിനായാണ് പ്രത്യേക പ്രോഗ്രാം ആയ പ്രിസം തയ്യാറാക്കിയത്. ഇ മെയിലുകള്‍, വീഡിയോ ചാറ്റ്, ചിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനാണ് ഈ കമ്പിനികള്‍ എന്‍ എസ് എയെ അനുവദിച്ചിരുന്നത്. വിദേശികളെയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News