Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 3:39 pm

Menu

Published on October 14, 2014 at 1:42 pm

38 രോഗികളെ പൊട്ടാസിയം കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്‌സിനെ അറസ്റ്റ് ചെയ്തു‍

nurse-accused-of-killing-38-patients-she-found-annoying

റോം :  ഇറ്റലിയില്‍ ശല്യക്കാരായ 38 രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിനെ അറസ്റ്റ് ചെയ്തു‍. ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലൂഗോയിലാണ് സംഭവം നടന്നത്. നഗരത്തിലെ ആശുപത്രിയില്‍ നഴ്‌സായ 42 വയസുകാരി ഡാനിയേല പോഗിയേലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 28 രോഗികളാണ് ശല്യക്കാരെന്ന പേരില്‍ ഇവര്‍ കൊലചെയ്തത്. കടുത്ത ഡോസില്‍ പൊട്ടാസ്യം കുത്തിവെപ്പിലൂടെ നല്‍കിയാണ് ഓരോരുത്തരെയും ഇവര്‍ കൊലപ്പെടുത്തിയത്. നിസാര രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 78കാരന്റെ ആകസ്മികമായ മരണമാണ് വിശദമായ പരിശോധനയ്ക്ക് അധികൃതരെ പ്രേരിപ്പിച്ചത്. സംഭവം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News