Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 11:27 am

Menu

Published on June 29, 2014 at 10:32 pm

മോഡേണ്‍ വസ്ത്രം ധരിക്കാൻ സമ്മതിക്കാത്ത ഭർത്താവിൽ നിന്നും ഭാര്യയ്ക്ക് കോടതി വിവാഹമോചനം അനുവദിച്ചു

objecting-to-wife-wearing-jeans-kurta-lead-to-divorce

മുംബൈ: മോഡേണ്‍ വസ്ത്രം ധരിക്കാൻ സമ്മതിക്കാത്ത ഭർത്താവിൽ നിന്നും ഭാര്യയ്ക്ക് കോടതി വിവാഹമോചനം അനുവദിച്ചു. തന്നെ മോഡേണ്‍ വസ്ത്രങ്ങൾ ധരിക്കാൻ അനുവധിക്കുന്നില്ലെന്നും, ജീൻസും കുർത്തയും ധരിക്കാനുള്ള തന്റെ ആഗ്രഹത്തെ അടിച്ചമർത്തുകയാണെന്നും കാണിച്ചു കൊണ്ട് യുവതി സമർപ്പിച്ച അപേക്ഷയിന്മേലാണ് കോടതി വിവാഹമോചനം അനുവദിച്ചത്.
2010 ിൽ വിവാഹം കഴിഞ്ഞ ശേഷം തനിക്ക് ഭർത്താവ് വസ്ത്രങ്ങൾ ഒന്നും വാങ്ങി തന്നിട്ടില്ലെന്നും, തന്റെ പണം എടുത്താണ് താൻ ഇത്രകാലം വസ്ത്രങ്ങൾ വാങ്ങിയതെന്നും, പുറത്തു പോകുമ്പോൾ സാരി അല്ലാതെ മറ്റൊന്നും തന്നെ ഉടുക്കാൻ അനുവദിക്കാറില്ലെന്നും ആയിരുന്നു പരാതി. അന്വേഷണ ഭാഗമായി നടത്തിയ ചോദ്യംചെയ്യലിൽ ഭർത്താവ് എതിർപ്പ് ഒന്നും കാണിച്ചില്ലെന്നതിനാൽ ഭാര്യയുടെ പരാതി സത്യമാണെന്ന് കണ്ട് വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും യുവതി കോടതിയിൽ പരാതിപ്പെട്ടു. തൻറെ ചിലവിനായി 10,000 രൂപ പ്രതിമാസം വേണമെന്ന് യുവതി അപേക്ഷിച്ചുവെങ്കിലും അത് കോടതി തള്ളി. എന്നാൽ കേസിൻറെ ചിലവിന്റെ ഭാഗമായി 5000 രൂപ പ്രതിമാസം യുവതിക്ക് നൽകാൻ കോടതി ഉത്തരവിട്ടു.

Credit : Deccan Chronicle

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News